video
play-sharp-fill
ഇന്ത്യന്‍ നായ്ക്കള്‍ക്ക് വന്‍ ഡിമാന്‍ഡ്; നായ്ക്കളുടെ തലവര മാറ്റിയത് മോദി

ഇന്ത്യന്‍ നായ്ക്കള്‍ക്ക് വന്‍ ഡിമാന്‍ഡ്; നായ്ക്കളുടെ തലവര മാറ്റിയത് മോദി

സ്വന്തം ലേഖകന്‍

കോട്ടയം: ചിപ്പിപ്പാറ, രാജപാളയം, മുധോള്‍ ഹൗണ്ട്, കോമ്‌ബൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ഇന്ത്യന്‍ നായ്ക്കള്‍ക്ക് വിപണിയില്‍ ഇനി നല്ലകാലം. വിദേശ ബ്രീഡുകള്‍ക്കൊപ്പം വില്‍പനയില്‍ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ നായ്ക്കള്‍. അരുമകളായി പോലും ആരും കാണാതിരുന്ന ഇവയുടെ വിപണിയിലെ കുതിച്ചുചാട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. നേരത്തെ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി ഇന്ത്യന്‍ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതാണ് നായ്ക്കളുടെ തലവര മാറാന്‍ കാരണം.

ബുക് ചെയ്ത ശേഷം ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ വാങ്ങാന്‍ ചുരുങ്ങിയത് ആറ് മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് മൃഗസ്‌നേഹികള്‍ക്ക്. ഇന്ത്യന്‍സൈന്യത്തിലേക്കും ഇന്ത്യന്‍ ബ്രീഡ് നായ്ക്കളെ തിരഞ്ഞെടുക്കുന്നുണ്ട്. നാടന്‍ നായ്ക്കളെ എടുത്തു വളര്‍ത്താന്‍ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. അഡോപ്റ്റഡ് ഡോഗ്‌സ് എന്ന ഫേസ്ബുക്ക് പേജ് വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടായ്മകള്‍, ഉപേക്ഷിക്കുന്ന നായ്ക്കുട്ടികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടത്തില്‍ താരം തമിഴ്‌നാട്ടുകാരാനായ ചിപ്പിപ്പാറയാണ്. രാജപാരമ്പര്യത്തില്‍പ്പെട്ട ഇവയുടെ കൂര്‍ത്ത മുഖം, നീളമേറിയ പിന്‍കാലുകള്‍, ചെറിയ വാല്‍, മെലിഞ്ഞ ശരീരം എന്നിവയെല്ലാമാണ് മറ്റ് നായ്ക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. തമിഴ്നാട്ടിലെ മധുരയാണ് സ്വദേശം. ഇരയെ കണ്ട് പിന്തുടര്‍ന്ന് പിടിക്കുന്ന വേട്ടക്കാരാണ് ചിപ്പിപ്പാറകള്‍. ഉടമയോടുള്ള കരുതലും മികച്ച കാവല്‍നായ എന്ന ഖ്യാതിയുമെല്ലാം ഇവരെ പ്രിയപ്പെട്ടവരാക്കുന്നു. നിലവില്‍ ഇരുപതിനായിരം രൂപയ്ക്ക് മുകളിലാണ് കുഞ്ഞുങ്ങള്‍ക്ക് വില.
270 ഡിഗ്രി കാഴ്ച നല്‍കുന്ന വിധത്തിലാണ് ചിപ്പിപ്പാറയുടെ കണ്ണുകളുടെ സ്ഥാനം. ഇതുകൂടാതെ തീര്‍ത്തും മെലിഞ്ഞ ശരീരം ഇവരുടെ വേട്ട സ്വഭാവത്തിന് കരുത്തു നല്‍കുന്നു. വയര്‍ ഭാഗം നന്നേ കുറവ് ആയതിനാല്‍ത്തന്നെ വലിയ അളവിലുള്ള ഭക്ഷണം ആവശ്യമില്ല. ചിപ്പിപ്പാറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ രാജപാളയം ബ്രീഡും വിപണിയില്‍ രാജാവാണ്.