ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ..! ഏപ്രിൽ വരെ ഭക്ഷ്യകിറ്റ് വിതരണം തുടരും :തുടർച്ചയായ ആറ് മാസത്തോളം ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നത് ചരിത്രത്തിലാദ്യമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സർക്കാരിന് മേൽ കരിനിഴൽ വീഴ്ത്തി കേന്ദ്ര ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും ഒപ്പം കോവിഡിന്റെ പശ്ചാത്തലത്തിലും ജനകീയമായ പദ്ധതികളാണ് ഇടതുപക്ഷത്തിനെ തെരഞ്ഞടുപ്പിൽ തുണച്ചത്.
ഈ പദ്ധതികളിൽ പ്രത്യേക സ്ഥാനം ഭക്ഷ്യ കിറ്റുകൾക്കാണ് നൽകുന്നത്. പ്രതിപക്ഷം ഇടതുപകഷത്തിനെതിരെ വിവാദങ്ങളുമായി മുന്നോട്ട് പോയപ്പോൾ വൈറസ് വ്യാപനകാലത്ത് കിറ്റും,പെൻഷനും നൽകി വീട് നോക്കിയ സർക്കാരിന് ജനം നൽകിയ അംഗീകാരമായിട്ടാണ് തിരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്തപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് തുടർച്ചയായി ആറ് മാസത്തോളം ഭക്ഷ്യകിറ്റുകൾ എ പി എൽ ബി പി എൽ ഭേദമന്യേ ഏവർക്കുമായി നൽകുന്നത്. കിറ്റ് രാഷ്ട്രീയത്തിന്റെ ഗുണം മനസിലാക്കിയ സർക്കാർ വരുന്ന ഏപ്രിൽ മാസം വരെ കിറ്റുകൾ നൽകുന്നത് തുടർന്നേക്കുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഇതിനൊക്കെ പുറമെ അതാത് മാസം തന്നെ കുടിശ്ശിക വരുത്താതെ ക്ഷേമ പെൻഷനുകളും നൽകുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ നടന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. വരുന്ന നാല് മാസം കൂടി കിറ്റ് നൽകുവാൻ എത്ര തുക വേണ്ടിവരുമെന്ന് വിലയിരുത്തി. നിയമസഭ തിരഞ്ഞെടുപ്പ് വരെ കിറ്റുകൾ നൽകിയാൽ അത് സർക്കാരിന് നേട്ടമാകും എന്നാണ് വിലയിരുത്തൽ.
ഇടത് സർക്കാരിന്റെ ജനക്ഷേമ, വികസന നേട്ടങ്ങൾ ജനങ്ങൾ ഉൾക്കൊണ്ടതിന്റെ സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെ സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. ഇനിയങ്ങോട്ട് കൂടുതൽ ജനകീയ ഇടപെടലുകൾക്ക് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് സൂചന.