video
play-sharp-fill

വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിലും സംഗീതത്തിലും ഇനി വെളിച്ചം നിറയും ; വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കുമെന്ന് മാതാപിതാക്കൾ : ചികിത്സ പുരോഗമിക്കുന്നത് അമേരിക്കയിൽ

വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിലും സംഗീതത്തിലും ഇനി വെളിച്ചം നിറയും ; വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കുമെന്ന് മാതാപിതാക്കൾ : ചികിത്സ പുരോഗമിക്കുന്നത് അമേരിക്കയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ പരിമിതിയെ വകഞ്ഞുമാറ്റി സംഗീതത്തിൽ മുന്നേറുന്നത്. ഇനിമുതൽ സംഗീതത്തിൽ മാത്രമല്ല വിജയലക്ഷ്മിയുടെ ജീവിതത്തിലും വെളിച്ചം നിറയും.

വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും എന്നാണ് പുറത്തെത്തുന്ന വിവരം. ഒവിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ പുരോഗമിക്കുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഴ്ച തിരികെ കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ വീഡിയോയിൽ വ്യക്തമാക്കുന്നു. ഞരമ്പിന്റെ പ്രശ്‌നമാണ്. ഗുളിക കഴിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഈ ഗുളിക കഴിക്കുമ്പോൾ മാറ്റം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്.

ആദ്യ സ്‌കാൻ റിപ്പോർട്ട് ആയച്ചു. രണ്ടാമതും സ്‌കാൻ ചെയ്ത് റിപ്പോർട്ട് അയക്കേണ്ടതുണ്ട്. എന്നാൽ കോനിഡിന്റെ പശ്ചാത്തലത്തിൽ ഇത് നടക്കാതെ വരികെയായിരുന്നു. പുരോഗതി അനുസരിച്ച് വേണം ഓരോ കാര്യങ്ങളും അവർക്ക് ചെയ്യാൻ. അമേരിക്കയിൽ സ്‌പോൺസർമാരാണ് എല്ലാം ചെയ്യുന്നതെന്നും വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.

. അച്ഛനും അമ്മയുമാണ് തന്റെ സംഗീതത്തിലെ വാസന തിരിച്ചറിഞ്ഞതെന്നും വിജയലക്ഷ്മി പറയുന്നു. അഞ്ച് വയസുവരെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. അവിടെ വെച്ച് ഒന്നര വയസ് മുതൽ താൻ പാടാൻ തുടങ്ങിയിരുന്നെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്.

അഞ്ചാമത്തെ വയസിലാണ് കേരളത്തിൽ വൈക്കത്ത് എത്തുന്നത്. ദാസേട്ടന്റെയും ബാലമുരളി സാറിന്റെയും ഒക്കെ കാസറ്റ് കേട്ടാണ് പാട്ട് പഠിച്ചത്. ആറാം വയസിൽ വൈക്കം ടിബി ഹാളിൽ വെച്ച് ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പാടാൻ സാധിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.