
തേർഡ് ഐ ബ്യൂറോ
സന്നിധാനം: കർശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഭക്തരെ പ്രവേശിപ്പിച്ചിട്ടും കൊവിഡ് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ, മകര വിളക്ക് സീസണിലും ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കില്ല.
ശബരിമലയിൽ തീർത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം അറിയിക്കുകയുണ്ടായത്. നിലവിലെ രീതിയിൽ തീർത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരുന്നതാണ്. ശബരിമലയിൽ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതാണ് കൂടുതൽ പേരെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്താൻ കാരണമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ സാധാരണ ദിനങ്ങളിൽ രണ്ടായിരവും ആഴ്ചയുടെ അവസാന ദിനങ്ങളിൽ മൂവായിരവും തീർത്ഥാടകർക്കാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ സന്നിധാനത്ത് മാത്രം 36 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
പ്രതിദിനം രണ്ടായിരം പേർക്കും വാരാന്ത്യത്തിൽ മൂവായിരം പേർക്കുമാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം സന്നിധാനത്ത് കൊറോണ നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സന്നിധാനത്ത് മാത്രം 36 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18 പൊലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ, ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ ഏഴു പൊലീസുകാരുൾപ്പെടെ പതിനൊന്ന് പേർക്കും പമ്പയിൽ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രോഗബാധ സ്ഥിരീകരിച്ചു.







