Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് ചാടി വീട്ടുജോലിക്കാരി ജീവനൊടുക്കിയ കേസിൽ ഫ്‌ളാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്. എഫ്‌ഐആറിൽ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റെ പേര് ചേർത്ത് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നതും പരിഗണിക്കും.കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്‌ളാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയോടെ കുമാരിയുടെ മരണം സംഭവിക്കുകയായിരുന്നു. ഇംത്യാസ് അഹമ്മദിന്റെ ഫ്‌ളാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു.

എന്നാൽ അടിയന്തര ആവശ്യത്തിനായി വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് വാങ്ങിയ തുക തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറയുകായിരുന്നു. ഒപ്പം കുമാരിയെ പൂട്ടിയിട്ടെന്നും പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ സംഭവത്തെ തുടർന്ന് ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിരിക്കുന്നത്.