
തേർഡ് ഐ ബ്യൂറോ
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസയോജന പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഒരുക്കുന്ന പാടശേഖരങ്ങളിൽ വിത മഹോൽസവങ്ങൾ ആവേശകരമായി മുന്നേറുന്നു. നാട്ടകം വില്ലേജിലെ മുട്ടം കുരക്കലാർ പാടശേഖരത്തിലെ വിത്തുവിത മഹോൽസവം നദീ പുനർ സംയോജന പദ്ധതി കോ ഓർഡിനേറ്റർ അഡ്വ.. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വർഷക്കാലമായി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്നു വന്ന പരിശ്രമങ്ങൾക്കൊടുവിലാണ് വിത്തു വിതക്കാനയത് കാൽ നൂറ്റാണ്ടിലേറെ തരിശു കിടന്ന വടക്കേ മുട്ടം കുരക്ക ലാർപാടത്താണ് ഇപ്രാവശ്യം കൃഷിയിറക്കാനയത്. അടുത്ത പ്രാവശ്യം വടക്കേ മുട്ടം പാടശേഖരത്തും കൃഷിയിറക്കുന്ന പ്രവൃത്തിയിലേക്ക് ജനകീയ കൂട്ടായ്മ നീങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതു വർഷത്തിനു മുമ്പായി പത്തോളം പാടശേഖരങ്ങളിൽ വിത്തു വിതക്കുന്നതിനുള്ള ഊർജിത പ്രവൃത്തനങ്ങളിൽ വ്യാപൃതരാണ് ജനകീയ കൂട്ടായ്മ. വിതമഹോൽസവത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പാടശേഖര സമിതി പ്രസിഡണ്ട് . എസ്.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു .സുഭിക്ഷ കേരളം പദ്ധതിയുടെ കൺവീനർ ബി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.
അരുൺ ഷാജി, തുളസീധര കുറുപ്പ്, കെ.എം. ശ്യാമള, സനൽ തമ്പി, സന്തോഷ് കുമാർ, ജനകീയ കൂട്ടായ്മയുടെ പ്രതിനിധികളായ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് , ഡോ. ജേക്കബ് ജോർജ് , മുഹമ്മദ് സാജിദ്, കെ.എം. സിറാജ്, വി.കെ. ഷാജി മോൻ ,ശശികുമാർ ബി. പാടശേഖരസമിതി ഭാരവാഹികളായ സന്തോഷ് കുമാർ.എസ്, വർക്കി. കെ.വി, വി.കെ.രാജൻ , സുനിൽ മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.







