Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് നിരക്ക് ഉയരുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ.കേരളത്തിൽ വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപന സാഹചര്യമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികൾക്കും പൊലീസിനും ആരോഗ്യപ്രവർത്തകർക്കും നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സെൽഫ് ലോക്ഡൗൺ പാലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വർദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

മുൻപ് ലോക്ഡൗൺ മാറ്റിയപ്പോൾ രോഗനിരക്ക് കുത്തനെ ഉയർന്നിരുന്നു.നേരത്തെ ഉള്ളതിനെക്കാൾ അധികമായ രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്നും കെ.കെ.ശൈലജ അറിയിച്ചു.

അതേസമയം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തിരുവനന്തപുരത്തെ പോത്തീസ് അടച്ചുപൂട്ടിയ നടപടിയിൽ ജില്ലാ ഭരണകൂടത്തിന് അനുകൂലമായി മന്ത്രി പ്രതികരിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് പോത്തീസിൽ നടന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായാൽ സാമ്പത്തികശേഷിയുളളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു