play-sharp-fill
ഭരണങ്ങാനത്ത് തീപ്പൊരിചിതറിക്കാൻ പ്രേംജി നിരപ്പേൽ: യുവത്വത്തിന്റെ കരുത്തുമായി ഇടതു മുന്നണിയ്ക്കായി രംഗത്ത്

ഭരണങ്ങാനത്ത് തീപ്പൊരിചിതറിക്കാൻ പ്രേംജി നിരപ്പേൽ: യുവത്വത്തിന്റെ കരുത്തുമായി ഇടതു മുന്നണിയ്ക്കായി രംഗത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: യുവത്വത്തിന്റെ കരുത്തുമായാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അരീപ്പാറയിൽ യുവത്വത്തിന്റെ കരുത്തുമായി പ്രേംജി നിരപ്പേൽ മത്സരത്തിന് ഇറങ്ങുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പ്രേംജി നിരപ്പേൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയരംഗത്തെ നിറസാന്നിദ്ധ്യമാണ്.

നൂറ്റി അറുപതോളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള നമ്മുടെ വാർഡിലെ ഇടപ്പാടി ലക്ഷം വീട് കുടിവെള്ള പദ്ധതിയിൽ ജലവിതരണം സുഗമമാക്കുന്നതിനു വേണ്ടി പുതിയ ഒരു ഓവർ ഹെഡ് ടാങ്കും വിതരണലൈനും അത്യന്താപേക്ഷിതമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് സന്ദർഭോചിതമായി ഇടപെട്ട് ഓവർ ഹെഡ് ടാങ്കിനും വിതരണലൈനിനുമൊപ്പം മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടി ഒരുക്കുന്നതിനു വേണ്ടി, തോമസ് ചാഴികാടൻ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പന്ത്രണ്ടര ലക്ഷം (12.5) അനുവദിപ്പിക്കുന്നതിന് പ്രേംജിയ്ക്ക് കഴിഞ്ഞു.

ഇതുവഴി വാർഡിലെ നിലവിൽ വെള്ളമെത്താത്ത പനച്ചിപ്പാറ, മുരിങ്ങേൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ കൂടി ശുദ്ധജലം എത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. ഇടപ്പാടിയിലൊരു വെയിറ്റിംഗ് ഷെഡ് എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. മാണി സി. കാപ്പൻ എം. എൽ. എ. യുടെ വികസന ഫണ്ടിൽ നിന്ന് അതിനും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അരീപ്പാറ റോഡ് ടാറിംഗിനും തുക അനുവദിപ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

കോവിഡ് പടരുന്നതിനാൽ ഈ പ്രവർത്തികളുടെ നടത്തിപ്പിന് കാലതാമസം ഉണ്ടായിരുന്നില്ലെങ്കിൽ അവ ഇന്ന്, വികസനത്തിന്റെ, ഉറക്കെ സംസാരിക്കുന്ന തെളിവുകളായി മാറുമായിരുന്നു. സമര പോരാട്ടങ്ങൾക്കൊപ്പം മാതൃകാപരമായ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയ പ്രേംജി ചെറുതും വലുതുമായ വ്യക്തിപരമായ ആനുകൂല്യങ്ങൾ അനവധിയാളുകൾക്ക് കൃത്യമായ ഇടപെടലിലൂടെ അനുവദിപ്പിച്ചിട്ടുണ്ട്.

രക്തദാനം, കൊറോണ കാലത്ത് സൗജന്യ പഠനോപകരണ വിതരണം ,സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രേംജി ഇലക്ഷൻ കാലത്ത് മാത്രമല്ല സദാ സമയവും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നു.