
കോട്ടയം നഗരമധ്യത്തിലുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു ; മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം : നഗരമധ്യത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. കുറിച്ചി സ്വദേശിയായ തങ്കച്ചൻ ( 64 ) ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് വരെ ഇദ്ദേഹം ജോലിയ്ക്കായി എത്തിയിരുന്നു.തുടർന്ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടത്തിലെത്തുന്ന ജനങ്ങളുടെ സുരക്ഷയൊരുക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതും സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇത് രോഗം നിരവധി പേർക്ക് ബാധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന ആശങ്കയും നിലവിലുണ്ട്..
Third Eye News Live
0
Tags :