ബുവേറി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം: അഞ്ചു ജില്ലകളിൽ അവധി; തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല; കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തില്ല

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിക്കാൻ അപകട ഭീതി വിതച്ച് എത്തുന്ന ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം സംസ്ഥാനത്ത് നൽകി. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടികളെ ഇത് ബാധിക്കില്ലെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലികൾ മുടക്കമില്ലാതെ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ (ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും രാവിലെ മുതൽ പ്രവർത്തിക്കും), എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളും, സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതും നൽകുന്നതുമായ ജോലികൾ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല.

ഏതെങ്കിലുംവിധമുള്ള തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരായി ചുമതലകൾ നിർവഹിക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: എ. ജയതിലക് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.