
അതിരമ്പുഴയിലെ ക്വട്ടേഷൻ വധശ്രമം: പ്രതിയും ഇരയും ഒന്നിച്ചു നടന്നവർ; തെറ്റിയത് സ്ഥലം ഇടപാട് സംബന്ധിച്ചുള്ള സാമ്പത്തിക തർക്കത്തിൽ; ക്വട്ടേഷനുമായി എത്തിയത് എറണാകുളം തൃശൂർ ജില്ലകളിൽ നിന്നുള്ള യുവാക്കൾ
തേർഡ് ഐ ക്രൈം
ഏറ്റുമാനൂർ: അതിരമ്പുഴയിൽ വ്യവസായിയുടെ ക്വട്ടേഷന് ഇരയായി കൊലപാതകത്തിൽ നിന്നും കഷ്ടിച്ച രക്ഷപെട്ട ഏറ്റുമാനൂർ സ്വദേശിയെ കുടുക്കിയത് സ്ഥലം ഇടപാട് സംബന്ധിച്ചുള്ള തർക്കം. ഏറ്റുമാനൂരിലെ വ്യവസായി അതിരമ്പുഴ മറ്റംകവല കൂന്നാനിക്കൽ റെജി പ്രോത്താസിസ് കുന്നിക്കൽ (52) കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അതിരമ്പുഴ സ്വദേശി കുടിലിൽ നെൽസൺ (58) ഗുരുതരമായ പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമണത്തിനു ഇറങ്ങിയ എറണാകുളം മഞ്ഞുമ്മേൽ കവലയ്ക്കൽ ജോസ് കെ.സെബാസ്റ്റിയൻ (45), പാലക്കാട് കള്ളിപ്പാടം കുനിയിൽ കെ.സുജേഷ് (32), തൃശൂർ ചേലക്കര തട്ടേക്കാട് ഭാഗം തൂണൂർക്കര ചിറക്കുഴിയിൽ സി.വി ഏലിയാസ്കുട്ടി എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ അൻസാരി അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ – പാറോലിക്കൽ റോഡിൽ ഐകരകുന്നേൽ ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെയാണ് ക്വട്ടേഷൻ സംഭവം അരങ്ങേറിയത്. പുലർച്ചെ നടക്കാനിറങ്ങിയ നെൽസണിനെ സൈലോ കാറിലെത്തിയ സംഘം വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നെൽസണും, റെജിയും തമ്മിൽ നേരത്തെ വാക്കു തർക്കം നിലവിലുണ്ടായിരുന്നു. സാമ്പത്തികം സംബന്ധിച്ചുള്ള തർക്കമാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ സ്റ്റഷനിൽ കേസ് നിലനിൽക്കുന്നുണ്ട്.
റെജിയുടെ സ്ഥലം ഇടപാട് സംബന്ധിച്ചുള്ള തർക്കത്തിൽ നെൽസൺ ഇടപെട്ടതാണ് ഇരുവരും തമ്മിലുള്ള ഉടക്കിനു കാരണമായതും. ഇതു സംബന്ധിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് റെജി നെൽസണെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് ലഭിക്കുന്ന സൂചന. രാവിലെ എഴോടെ നെൽസൺ നടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നുമെത്തിയ മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള പച്ച സൈലോ കാർ നെൽസന് നേരെ വെട്ടിത്തിരിഞ്ഞ് നെൽസനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
എന്നാൽ ഇതൊടൊപ്പം നിയന്ത്രണം തെറ്റിയ കാർ മതിലിൽ ഇടിച്ചു മറിയുകയും ചെയ്തു.ഈ സമയം ഇടിയേറ്റ് വീണ നെൽസൺ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും. സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതിനിടയിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘം പുറത്തിറങ്ങി അത് വഴി എത്തിയ ഓട്ടോറിക്ഷയിൽ കയറി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സമീപത്തെ വീട്ടിൽ രക്ഷതേടിയെത്തിയ നെൽസണിനെ വീട്ടുടമസ്ഥനാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഈ ആശുപത്രിയിലേയ്ക്കു ക്വട്ടേഷൻ സംഘം എത്തി. ഇതോടെ നെൽസൺ ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു, പൊലീസ് സംഘം എത്തി അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. ഇതോടെയാണ് വ്യവസായി നൽകിയ ക്വട്ടേഷനാണന്ന് മനസിലായത്.