രണ്ടംഗങ്ങൾക്ക് രണ്ട് നീതി പറ്റില്ല , ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയെയും അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും

രണ്ടംഗങ്ങൾക്ക് രണ്ട് നീതി പറ്റില്ല , ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയെയും അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും

സ്വന്തം ലേഖകൻ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടർന്ന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ലഹരി മരുന്ന് കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സംഘടനയിലെ ഭൂരിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങളും. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടുനീതി പാടില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുക്കുന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.

 

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെ ടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ എക്സിക്യൂട്ടിവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് നേരത്തെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ബാബുരാജ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രചന നാരായണന്‍ കുട്ടിയും സമാനമായ പ്രതികരണമാണ് നടത്തിയത്. അതേസമയം ഇ.ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, നടന്മാരും എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും ബിനീഷിനെ പുറത്താക്കുന്നത് എതിര്‍ത്തുവെന്നും അറിയുന്നു. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം

2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉള്ളത്. സംഘടനയുടെ നിയമാവലി അനുസരിച്ച്‌ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുള്ളത്. ഞായറാഴ്ച ചേരുന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലേക്കുള്ള അജണ്ട എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കും