video
play-sharp-fill

Saturday, May 17, 2025
Homeflashകോട്ടയം നഗരത്തിൽ പൊട്ടിയതും പൊട്ടിച്ചതുമായ ചിട്ടിക്കമ്പനികൾ ഏറെ; ചിട്ടിക്കമ്പനികൾ പൊട്ടിച്ചവർ ഇന്ന് ശതകോടീശ്വരന്മാർ; ചിട്ടിക്കമ്പനി തകർത്ത...

കോട്ടയം നഗരത്തിൽ പൊട്ടിയതും പൊട്ടിച്ചതുമായ ചിട്ടിക്കമ്പനികൾ ഏറെ; ചിട്ടിക്കമ്പനികൾ പൊട്ടിച്ചവർ ഇന്ന് ശതകോടീശ്വരന്മാർ; ചിട്ടിക്കമ്പനി തകർത്ത ശതകോടീശ്വരൻ ഇന്ന് കർണ്ണാടകയിലെ ജുവലറി ഉടമ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരത്തിലെ ചിട്ടി തട്ടിപ്പിൽ കൈ പൊള്ളി കണ്ണീരിൻ്റെ നനവ് അനുഭവിച്ചവർ ഏറെയുണ്ട്. പൊട്ടിയതും പൊട്ടിച്ചതുമായ ചിട്ടിക്കമ്പനികളുടെ എണ്ണവും കോടികൾ തട്ടിയെടുത്ത ആളുകളുടെ കണക്കും പരിശോധിച്ചാൽ ഇത് വ്യക്തമാകും. കോടികളാണ് ഒരു ചെറിയ സമൂഹം വാരിക്കൂട്ടിയിരിക്കുന്നത്. ഇവരിൽ പലരും കോടികൾ തട്ടിയെടുത്ത് നാട് വിട്ട് ശതകോടീശ്വരന്മാരായി തിരികെ എത്തി നാട്ടിൽ മാന്യത നേടിയവരുമാണ്.

കോട്ടയം നഗരമധ്യത്തിലെ ഇൻ്റഗ്രേറ്റഡ് ഫൈനാൻസ് മുതൽ ഏറ്റവും ഒടുവിൽ കുന്നത്ത് കളത്തിൽ ചിട്ടി ഫണ്ട് വരെ തട്ടിയെടുത്തത് കോടികളാണ്. ഈ ചിട്ടി തട്ടിപ്പിൻ്റെ കഥയിൽ പതിനായിരങ്ങളുടെ കണ്ണീരിൻ്റെ കഥയുമുണ്ട്. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് പരിശോധിക്കുകയാണ് കോട്ടയത്തെ പൊട്ടിയതും, പൊട്ടിച്ചതുമായ ചിട്ടിക്കമ്പനികളുടെയും, ഉടമകളുടെയും ഇന്നത്തെ അവസ്ഥ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻ്റഗ്രേറ്റഡ് ഫൈനാൻസ് ആണ് കോട്ടയത്ത് പൊട്ടിയ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം. കോട്ടയം നഗരത്തിലെ പാവപ്പെട്ടവരുടെ കോടികൾ തട്ടിയെടുത്ത കമ്പനി ഉടമകൾ പിന്നീട് സംസ്ഥാനത്തെ തന്നെ വലിയ കോടീശ്വരന്മാരായി മാറി.

1980/ 1985 കാലഘട്ടത്തിൽ സെൻട്രൽ ജംഗ്ഷനിൽ ആലപ്പാട്ട് ജൂവലറിയുടെ മുകളിൽ പ്രവർത്തിച്ച ഷാലിമാർ ചിട്ടിഫണ്ട് ആണ് ജില്ലയിൽ ചിട്ടി പൊട്ടിച്ചതിലൂടെ കോടികൾ തട്ടിയെടുത്ത മറ്റാരു വമ്പൻ. ഷാലിമാർ ചിട്ടിഫണ്ട് പൊട്ടിയതിന് പിന്നാലെ ഉടമ വിൽസൺ കോട്ടയത്തുനിന്നും മുങ്ങി. തുടർന്ന്, പാപ്പർ ഹർജി സമർപ്പിച്ച ശേഷം ഇയാൾ നാട് വിടുകയായിരുന്നു. ഇവിടെ നിന്നും മുങ്ങിയ ശേഷം ഇയാൾ കേരളത്തിന് പുറത്താണ് പൊങ്ങിയത്. തുടർന്ന് , ഇവിടെ കോടികൾ മുടക്കി ജുവലറിയും ആരംഭിച്ചു. കർണ്ണാടകത്തിൽ ഇപ്പോൾ കോടികൾ നിക്ഷേപമുള്ള ജുവലറികൾ നടത്തുന്നതായാണ് അറിവ്. ഇദ്ദേഹത്തിൻ്റെ പേരിൽ കർണ്ണാടകത്തിലുള്ള സ്ഥാപനങ്ങളുടെ വിവരവും അസ്ഥികളും കണ്ടെത്താൻ തേർഡ് ഐ ന്യൂസ് കർണ്ണാടക സർക്കാരിലെ വിവിധ  വകുപ്പുകളെ സമീപിച്ചിട്ടുണ്ട്.

പുളിമുട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ചിട്ടികമ്പനി 1995 ലാണ് പൊട്ടിയത്. തുടർന്ന് , ഈ കമ്പനി അധികൃതർ പാപ്പർ ഹർജി നൽകി , കോടികളുമായി നാട് വിടുകയും ചെയ്തു. തുടർന്ന് ചുരുങ്ങിയ കാലം ജയിലിൽ കഴിഞ്ഞെങ്കിലും പുറത്തിറങ്ങിയ ശേഷം വൻ തട്ടിപ്പ് നടത്തുകയായിരുന്നു. ചിട്ടിതട്ടിപ്പിലുടെ സ്വരൂപീച്ച പണം കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിക്ഷേപിക്കുകയായിരുന്നു.

പുതുപ്പള്ളിയിലെ ആപ്പിൾ ട്രീ ചിട്ടി ഫണ്ട് പൊട്ടിയത് സോളാർ കേസിൻ്റെ സമയത്തായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ കോടികളാണ് നിക്ഷേപിച്ചിരുന്നത്. ഈ നിക്ഷേപം പൊളിച്ചാണ് തട്ടിപ്പ് സംഘം കോടികൾ പോക്കറ്റിലാക്കിയത്.

ഇനിയും നിരവധി കമ്പനികളാണ് കോട്ടയം ജില്ലയിലും മാത്രം സാധാരണക്കാരെ പറ്റിച്ച് കോടികൾ അടിച്ച് മാറ്റിയത്. വരും ദിവസങ്ങളിൽ ഈ തട്ടിപ്പ് കഥകൾ ഓരോന്നായി തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടും.

തുടരും; ചിട്ടി തട്ടിപ്പ് നടത്തി അനിയൻ മുക്കിയ കോടികണക്കിന് രൂപ ചേട്ടൻ വെളുപ്പിച്ച കഥ ഉടൻ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments