video
play-sharp-fill
ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ സംഘം

ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ സംഘം

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതാശ്വാസത്തിന് കൈത്താങ്ങുമായി ഒറീസ, ആഡ്ര സംഘം. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസകേന്ദ്രമായി ആഡ്ര, ഒറീസ എന്നിവിടങ്ങളിൽനിന്ന് എൻ.ഡി.ആർ.എഫ്, നേവി, ഫയർ ആൻഡ് റെസ്‌ക്യൂ എന്നിവരുടെയും സന്നദ്ധസംഘടനകളും നേതൃത്വത്തിൽ വിപുലമായ രക്ഷാദൗത്യമാണ് കോട്ടയം നടത്തിയത്. ജില്ലയിലെ പ്രളയത്തിനൊപ്പം ആലപ്പുഴ ജില്ലയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകൾക്ക് അഭയകേന്ദ്രമായി മാറി കോട്ടയം. കുട്ടനാട്ടിൽനിന്ന് മാത്രം ഇതുവരെ 35,000 പേരെ ടോറസിൽ രക്ഷിച്ചതായി കളക്ടർ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. എ.സി റോഡിൽ ടോറസിലൂടെയും ജലമാർഗം ചങ്ങനാശ്ശേരി ബോട്ടുജെട്ടിവഴിയുമാണ് ആളുകളെ എത്തിച്ചത്. കുട്ടനാട് മേഖലയിൽനിന്ന് ചേക്കേറിയ 80ശതമാനത്തോളം പേരും ബന്ധുവീടുകളിലാണ് അഭയംതേടിയത്. പ്രളയബാധിത മേഖലയായ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിച്ചത്. ഭക്ഷണം, കുടിവെള്ളം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങികിടക്കുന്ന പലരും പലതവണപോയിട്ടും കൂടെവരാൻ കൂട്ടാക്കാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർ കൂടാതെ ദുരിതാശ്വാസക്യാമ്പുകളിലെ കുറവുകൾ നികത്താൻ 500 വാളണ്ടിയർമാർ രാപകൽ പ്രവർത്തിക്കുന്നുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിലും കോട്ടയം മെഡിക്കൽ കോളജിലെ മെഡിക്കൽ സംഘവും ഐ.െഎ.എയുടെ മെഡിക്കൽസംഘവും സർവസജ്ജീകരണവുമായി രംഗത്തുണ്ട്.