
ഒടുവിൽ കോടിയേരി സ്ഥാനമൊഴിഞ്ഞു ; കോടിയേരി ബാലകൃഷ്ണന് അവധി അനുവദിച്ച് സി.പി.എം സംസ്ഥാന നേതൃത്വം : താൽക്കാലിക ചുമതല എ. വിജയരാഘവന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം എ. വിജയരാഘവന് ചുമതല താൽക്കാലിക ചുമതല നൽകി.
ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകി സി.പി.എം സംസ്ഥാന നേതൃത്വം ഉത്തരവിറക്കിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കോടിയേരി തത്കാലം സ്ഥാനമൊഴിയേണ്ട എന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വം. എന്നാൽ ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തിൽ ചികിത്സയ്ക്കായി കോടിയേരി ആവശ്യപ്പെട്ട അവധി അംഗീകരിക്കുകയായിരുന്നു.
Third Eye News Live
0
Tags :