അത്താഴം മുടക്കുന്ന നീർക്കോലിയായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ ; ഒറ്റ സീറ്റിൽ മാത്രമാണ് വിജയമെങ്കിലും പാസ്വാൻ അട്ടിമറിച്ചത് നിതീഷിന്റെ ഇരുപതോളം സീറ്റുകൾ ; ഒറ്റകക്ഷിയായി വിജയിച്ചിട്ടും ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറിന്റെ മകനെ തള്ളാതെ സംഘപരിവാർ

അത്താഴം മുടക്കുന്ന നീർക്കോലിയായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ ; ഒറ്റ സീറ്റിൽ മാത്രമാണ് വിജയമെങ്കിലും പാസ്വാൻ അട്ടിമറിച്ചത് നിതീഷിന്റെ ഇരുപതോളം സീറ്റുകൾ ; ഒറ്റകക്ഷിയായി വിജയിച്ചിട്ടും ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറിന്റെ മകനെ തള്ളാതെ സംഘപരിവാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വളരെ നാടകീയമായ മാറ്റങ്ങൾക്കൊടുവിലാണ് ഒറ്റകക്ഷിയായി എൻ.ഡി.എ ബീഹാറിൽ വിജയമുറപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറായ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

അത്താഴം മുടക്കുന്ന നീർക്കോലിയുടെ രൂപത്തിലാണ് ബീഹാറിൽ എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രകടനം. ഒറ്റ സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നിതീഷ് കുമാറിന്റെ ഇരുപതോളം സീറ്റുകളാണ് പാസ്വാൻ അട്ടിമറിച്ചത്്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിൽ മൂവായിരവും നാലായിരവും വോട്ട് എൽജെപി പിടിച്ച പലസീറ്റുകളിലും ആയിരത്തിനുള്ളിലെ ഭൂരിപക്ഷത്തിനാണ് നിതീഷിന്റെ ജെഡിയു തോൽവി ഏറ്റ് വാങ്ങിയത്. പക്ഷേ ഇങ്ങനെ ഒരു പാരാജയം ചിരാഗിന് ഉണ്ടാകുമെന്ന് ആരും കരുതിയില്ല. ചിരാഗ് പാസ്വാന് ദളിത് വിഭാഗങ്ങളിൽ വലിയ പിന്തുണ ഉണ്ടെന്നായിരുന്നു ബിജെപി കരുതിയിരുന്നത്.

ബീഹാറിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്ന രാംവിലാസ് പാസ്വാൻ. എന്നാൽ സീറ്റ് വിഭജനത്തെ ചൊല്ലി പാസ്വാന്റെ മകൻ ചിരാഗുമായി നിതീഷ് ഇടയുകയായിരുന്നു. ഇതോടെ ചിരാഗും ലോക ജനശക്തി പാർട്ടിയും നിതീഷിനെ കെട്ടുകെട്ടിക്കുക എന്ന ഒറ്റ അജണ്ടയുമായി രംഗത്തിറങ്ങി.

രാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്നള്ള സഹതാപവും ചിരാഗിന് കിട്ടി. പലയിടത്തും ബിജെപിയും ചിരാഗും തമ്മിൽ രഹസ്യധാരണകളും ഉണ്ടായിരുന്നു. ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയാൽ മനസിലാകും പലയിടത്തും ജെഡിയുവിന്റെ പരാജയത്തിന് ഇടയാക്കിയത് എൽജെപി പിടിച്ച വോട്ടുകൾ ആണ്.

സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ഇരട്ട എൻജിൻ സർക്കാർ വരും. ബിഹാർ ഫസ്റ്റ് ബിഹാറി ഫസ്റ്റ് എന്നതാണ് എൽജെപിയുടെ മുദ്രാവാക്യം. ജെഡിയു സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയുമായി മത്സരിക്കില്ല. ബിജെപിയുടെ ബി ടീമാണ് എൽജെപി എന്ന എതിരാളികളുടെ ആരോപണം ശരിയല്ല. മഹാസഖ്യവുമായും ഞങ്ങൾ സഹകരിക്കില്ല’ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചിരാഗ് ജനങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.

അതേസമയം തെരഞ്ഞെടുപ്പിനിടയിൽ, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കൾ കരുതുന്നു.

ചിരാഗിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കൾ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ചിരാഗ് പസ്വാനോടു മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. നിതീഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ചിരാഗ് എല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നു പറയുകയും ചെയ്തിരുന്നു. മോദിക്കോ തനിക്കോ വോട്ട് ചെയ്യാനാണ് ചിരാഗ് പറഞ്ഞിരുന്നത്.