Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജോസ്കോ ജുവലറിയിൽ കച്ചവടം തകൃതി. നൂറ് കണക്കിന് ആളുകളാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് കടയിൽ കയറിയത്. സാധാരണക്കാരുടെ കടകളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേർന്നാൽ കേസെടുക്കുന്ന പൊലീസ് പക്ഷേ ,ജോസ്കോയിൽ ശനിയാഴ്ച പകൽ മുഴുവൻ ആളുകളെ കുത്തി നിറച്ചത് കണ്ടില്ല.

കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ കോട്ടയം നഗരത്തിലെ സ്ഥാപനങ്ങളിൽ ഒന്നിൽ പോലും അഞ്ചിൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ലെന്ന് കർശന നിയന്ത്രണം നിലവിലുണ്ട്. പൊലീസിനെയും സെക്ടർ മജിസ്ട്രേറ്റ് മാരുടെയും നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ കോട്ടയം നഗരത്തിലെ സ്ഥാപനങ്ങളിൽ പരിശോധനയും നടത്താറുണ്ട്.  എന്നാൽ ഈ പരിശോധനയും നിയന്ത്രണങ്ങളും ഒന്നും ജോസ്കോയ്ക്കും ഭീമയ്ക്കും ബാധകമല്ലെന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ മുതൽ തന്നെ ജോസ്കോയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ജ്വല്ലറിയുടെ മുന്നിൽ മുപ്പതോളം വാഹനങ്ങളാണ് ഒരേസമയത്ത് നിർത്തിയിട്ടത്. നൂറുകണക്കിനാളുകൾ ജ്വല്ലറിക്കുള്ളിൽ തടിച്ചു കൂടുകയും ചെയ്തിരുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വ്യാപാര സ്ഥാപനത്തിൽ കയറ്റരുത് എന്ന കോവിഡ് മാനദണ്ഡവും ലംഘിച്ചു.നിരവധി കുട്ടികളാണ് ശനിയാഴ്ച ജോസ്കോയിൽ കയറിയത്. സാമൂഹിക അകലവും  നിയന്ത്രണങ്ങളുമൊന്നും ബാധകമല്ലെന്ന തരത്തിലായിരുന്നു ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ ഏറെയും.

ആരോഗ്യവകുപ്പിനും കൊറോണ പ്രതിരോധ വകുപ്പിൻ്റെയും പൊലീസിനെയും വാഹനങ്ങൾ നിരവധിതവണ ജോസ്കോ യുടെ മുന്നിലൂടെ തലങ്ങുംവിലങ്ങും പോയിട്ടും ആരും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജോസ്കോയ്ക്ക് മുകളിൽ കൊറോണയും പറക്കില്ല എന്ന രീതിയിലായിരുന്നു കോട്ടയത്തെ പ്രവർത്തനങ്ങൾ.

ജോസ്കോ ജൂവലറിയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് പടർന്ന് പിടിച്ചതിനെ തുടർന്ന് സ്ഥാപനം ദിവസങ്ങളോളം അടച്ചിട്ടിരുന്നത് ഒന്നര മാസം മുൻപാണ്.

ജോസ്കോയും ഭീമയും  ഗുരുതരമായ കോവിഡ് നിയമ ലംഘനം നടത്തിയതിനെ തുടർന്ന് ഈ സ്ഥാപനങ്ങൾക്കെതിരെ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയിട്ടുണ്ട്.