play-sharp-fill
കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. കഴിഞ്ഞ നാലു ദിവസമായി കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കൾക്കൊപ്പം വീടിന്റെ ടെറസ്സിലായിരുന്നു ഇവർ ജയ്ഡൻ ചാണ്ടി (3) മുത്തശ്ശൻ ചാണ്ടി ജോർജ്, മുത്തശ്ശി മറിയാമ്മ ജോർജ് എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ദുരിതാശ്വാസ പ്രവർത്തകർ രക്ഷിച്ച് ക്യാമ്പിലേക്ക് മാറ്റിയത്. ഇവർ ഇപ്പോൾ ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണുള്ളത്.


ചെങ്ങന്നൂർ പാണ്ടനാടിനു സമീപമായിരുന്ന ഇവരുടെ വീടിന്റെ താഴത്തെ നില പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു. തുടർന്ന്, കഴിഞ്ഞ നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇവരുടെ വീടിനു സമീപത്തേക്ക് വരട്ടാറിലെ കുത്തൊഴുക്കിനെത്തുടർന്ന് രക്ഷാപ്രവർത്തകർക്ക് എത്താനാവാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ നേവിയുടെ രക്ഷാപ്രവർത്തകർ ഇവിടേക്കു രാത്രിയെത്താൻ നടത്തിയ ശ്രമം മോശം കാലാവസ്ഥയെത്തുടർന്ന് ഒഴിവാക്കുകയായിരുന്നു. തുടർന്നു ടോറസ് ലോറികളുമായി പോകാനുള്ള ശ്രമവും വിഫലമായി. ഒടുവിൽ അവശനിലയിലായ ഇവരെ അതിസാഹസികമായാണ് നേവിയുടെ ബോട്ടിൽ രക്ഷിച്ചത്. വരട്ടാറ്റിൽ ഇപ്പോഴും കുത്തൊഴുക്കു തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group