video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCinemaഅയ്യപ്പനും കോശിയും തെലുങ്കിലേക്ക്: കോശിയാവാൻ പ്രതിഫലം പോലും വാങ്ങാതെ യുവനടൻ ; ചിത്രത്തിൽ സായ് പല്ലവി...

അയ്യപ്പനും കോശിയും തെലുങ്കിലേക്ക്: കോശിയാവാൻ പ്രതിഫലം പോലും വാങ്ങാതെ യുവനടൻ ; ചിത്രത്തിൽ സായ് പല്ലവി നായികയായി എത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുനന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മലയാളത്തിൽ വിജയം നേടിയ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇവയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല.

ഇപ്പോഴിതാ അയ്യപ്പനും കോശിയിലും തെലുങ്കിൽ യുവതാരം നിതിൻ അഭിനയിക്കുന്നതായാണ് പുതിയ വാർത്തകൾ. പൃഥ്വിരാജിന്റെ വേഷത്തിലായിരിക്കും നിതിൻ എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവൻ കല്യാണിന്റെ കടുത്ത ആരാധകനായ നിതിൻ പ്രതിഫലം പോലും വാങ്ങിക്കാതെയാണ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. സായ് പല്ലവിയായിരിക്കും ചിത്രത്തിൽ നായികയായി എത്തുക.

സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. അതുകൊണ്ട് തന്നെ ചിത്രം മറ്റ് ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്.രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാൻ സമീപിച്ചെങ്കിലും അത് നടക്കാതെ വരികെയായിരുന്നു.

എന്തായാലും അയ്യപ്പനും കോശിയുടെയും തെലുങ്കിൽ മികച്ച താരങ്ങൾ ഉണ്ടാകുമെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം
ഏറെ സന്തോഷമുള്ള വാർത്തയാണ്.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments