ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദ്ദനം : ക്രൂരമായി മർദ്ദനമേറ്റ് കുട്ടിയ്ക്ക് തലയോട്ടി പൊട്ടി ഗുരുതര പരിക്ക്; പിതൃസഹോദരൻ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരന് പിതൃസഹോദരന്റെ ക്രൂരമർദനം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പിതൃസഹോദരന്റെ മർദനത്തിൽ കുട്ടിയ്ക്ക് ഗുരുതര പരിക്ക്. തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ പൊലീസ് എത്തി ചോദ്യം ചെയ്‌പ്പോഴാണ് മർദന വിവരം പുറത്തുവന്നത്.സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ വർഷം തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായായ ഏഴ് വയസുകാരൻ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ് മരിച്ചിരുന്നു. ഇതിന്റെ തെട്ടൽ മാറുന്നതിന് മുൻപ് തന്നെയാണ് ഇടുക്കിയിൽ വീണ്ടും അഞ്ച് വയസുകാരന് മർദ്ദനമേറ്റിരിക്കുന്നത്.

നേരത്തെ രണ്ടാനച്ഛന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുകാരന്റെ തലയാട്ടി പൊട്ടി തലച്ചോർ പുറത്ത് വന്നിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.