video
play-sharp-fill

കോട്ടയം നഗരസഭ ആസ്ഥാനത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം: കോട്ടയം നഗരസഭയുടെ ഫ്രണ്ട് ഓഫിസിന്റെ അതിര് സ്വകാര്യ വ്യക്തി കയ്യേറിയിട്ടും നഗരസഭ അധികൃതർ അറിഞ്ഞില്ല; തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം ആരംഭിച്ചതോടെ ഒന്നേകാൽ സെൻ്റോളം ഭൂമി കയ്യേറിയതായി സമ്മതിച്ച് നഗരസഭ; നടന്നത് കോടികളുടെ കയ്യേറ്റം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരസഭ ആസ്ഥാനത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം. നഗരസഭ ഓഫിസിനു മൂക്കിനു താഴെത്തന്നെ കയ്യേറ്റം നടന്നിട്ടും ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് നഗരസഭ അധികൃതർ. നഗരസഭ സെക്രട്ടറിയും, ചെയർപേഴ്‌സണും അടക്കം ഇരുന്നൂറ്റമ്പതിലേറെ പേർ ഓഫിസിലിരുന്നു നോക്കിയാൽ കാണാവുന്ന സ്ഥലത്താണ് ഒരു സെന്റിലേറെ സ്ഥലം സ്വകാര്യ ഹോട്ടൽ കയ്യേറിയിരിക്കുന്നത്.

നഗരസഭ ഓഫിസിനോടു ചേർന്ന് എം.സി ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഹോട്ടലിലാണ് ലക്ഷങ്ങൾ വിലയുള്ള സ്ഥലം തട്ടിയെടുത്തുള്ള തട്ടിപ്പ് അരങ്ങേറുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ ഇത്തരത്തിൽ നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അറേബ്യൻ ഹോട്ടൽ നഗരസഭയുടെ സ്ഥലം തട്ടിയെടുത്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ നഗരസഭ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ അദ്ധ്യക്ഷയടക്കം അൻപത്തിരണ്ട് കൗൺസിലർമാരും ഇരുനൂറ്റിഅൻപതിലേറെ ജീവനക്കാരും ദിനംപ്രതി കയറിയിറങ്ങുന്ന നഗരസഭ ആസ്ഥാനത്തിൻ്റെ അതിര് സ്വകാര്യ വ്യക്തി കൈയ്യേറിയിട്ടും അധികൃതർ അറിഞ്ഞില്ലന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്,