താനടക്കമുള്ള സത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി ; ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ

താനടക്കമുള്ള സത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി ; ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ

സ്വന്തം ലേഖകൻ

തൃശൂർ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത ഷെമീർ  നേരിട്ടത് കൊടും
ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യാണ് രംഗത്ത് എത്തിയിരിക്കുന്നത്.

അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തി തീർക്കാനായിരുന്നു  ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ 30നാണു ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ ഹോസ്റ്റലിൽ വെച്ച് മർദനമേറ്റത്.മർദ്ദനമേറ്റതിനെ തുടർന്ന് അടുത്ത ദിവസം ഷെമീർ മരിക്കുകയായിരുന്നു.

അപസ്മാരമുള്ളയാളാണെന്നും മർദിക്കരുതെന്നും പറഞ്ഞാണ് പൊലീസ് ഷെമീറിനെ ജയിൽ അധികൃതർക്ക് കൈമാറിയത്. അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുമയ്യ പറഞ്ഞു.

‘പൊലീസിനെകൊണ്ട് റെക്കമൻഡ് ചെയ്യിക്കുമല്ലേ’ എന്ന് ചോദിച്ച് മർദിച്ചു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി. ഇതിനെ കൂട്ടുപ്രതി ജാഫർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാരണം ചൂണ്ടിക്കാണിച്ച് ജാഫറിനേയും ക്രൂരമായി മർദിച്ചുവെന്നും സുമയ്യ പറയുന്നു.