സിമന്റിന് കൃത്രിമക്ഷാമവും വിലക്കയറ്റവും : സർക്കാർ ഇടപെടണമെന്ന് ലെൻസ്‌ഫെഡ്

സിമന്റിന് കൃത്രിമക്ഷാമവും വിലക്കയറ്റവും : സർക്കാർ ഇടപെടണമെന്ന് ലെൻസ്‌ഫെഡ്

തേർഡ് ഐ ബ്യൂറോ

കോട്ടയം : കോവിഡ് 19 മൂലം കഴിഞ്ഞ 8 മാസക്കാലമായി സംസ്ഥാനത്തെ നിർമ്മാണമേഖല അതീവ പ്രതിസന്ധിയിലാണ്. ഈ സമയത്ത് സിമന്റ് കമ്പനികൾ അന്യായമായി ഒരു ബാഗ് സിമന്റിന് 40 രൂപയിലധികം വർദ്ധിപ്പിച്ചതായി ലെൻസ്‌ഫെഡ് ജില്ലാ പ്രഡിഡന്റ് ബി.വിജയകുമാർ, സെക്രട്ടറി കെ.എൻ. പ്രദീപ് കുമാർ റ്റി.സി ബൈജു എന്നിവർ വ്യക്തമാക്കി.

സ്വകാര്യ കുത്തക കമ്പനികൾ ഉൽപാദനം കുറച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി ഇനിയും വില വർദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്.സംസ്ഥാനത്തെ നിർമ്മാണമേഖലയക്ക് ആവശ്യമായ 90 % സിമന്റും അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തക സിമന്റ് കമ്പനികൾക്ക് ചൂഷണം ചെയ്യുവാനുള്ള വലിയ ഇടമാണ് കേരളം എന്നായി മാറുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സിമന്റ് വില വർദ്ധനവിൽ സർക്കാരിന് നിയന്ത്രണം ഉണ്ട് എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇല്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ നിർമ്മാണമേഖല വൻ പ്രതിസന്ധിയിലേക്ക് പോകാതെ സർക്കാരിന്റെ അടിയന്തിര ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ലെൻസ് ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags :