Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: സമ്മാനമില്ലെന്ന് കരുതി നിരാശയോടെ കീറിയെറിഞ്ഞ ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം. കീറിയെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് കീറിയെറിഞ്ഞ ടിക്കറ്റ് നുള്ളി പെറുക്കി തുക കിട്ടാനുള്ള വഴി തേടുകയാണ് നെല്ലിക്കട്ട ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മൻസൂർ അലി.

ഈ മാസം 19നു നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42)യെടുത്തഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാവിലെ 9ന് സ്റ്റാൻഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്പോഴാണ് ലോട്ടറി ഫലം നോക്കിയത് . എന്നാൽ പട്ടികയുടെ താഴെയൊന്നും ടിക്കറ്റ് നമ്പർ കണ്ടില്ല; മുകളിലേക്ക് നോക്കിയതുമില്ല.

ഇതോടെ നിരാശനായ മൻസൂർ അലി കൈയിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിയുകയായിരുന്നു. ഫലം വന്ന് ഒരു മണിക്കൂർ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുണ്ടെന്ന് മൻസൂർ അലി അറിയുന്നത്.

ഇതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാരെല്ലാം ചേർന്ന് ടിക്കറ്റിനായുള്ള അന്വേഷണവും ആരംഭിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരെല്ലാം ചേർന്ന് കടലാസു കഷ്ണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിക്കുകയും ചെയ്തു.

ജില്ലാ ലോട്ടറി ഓഫിസിൽ ചെന്നപ്പോൾ എംഎൽഎയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്കു നിവേദനം കൊടുക്കാൻ പറഞ്ഞു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂർ അലി.

മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയിരുന്നു.

അതുകൊണ്ട് തന്നെ ഇനി അതിലെ നമ്പർ നോക്കി സമ്മാനം നൽകാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റുകയാണെങ്കിൽ സമ്മാനം ലഭിച്ചേക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനവും ഇതിൽ വേണ്ടി വരും.