ഫോട്ടോ എടുക്കാൻ എത്തിയ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചു ; അടിമാലിയിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടിമാലി: പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച ഫോട്ടോഗ്രാഫർ പൊലീസ് പിടിയിൽ. 20കാരിയെ ദളിത് പെണ്‍ കുട്ടിയെയാണ് സ്റ്റുഡിയോയില്‍ വെച്ച്‌ പീഡിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച പാറത്തോട് സ്വദേശി കൂര്‍പ്പിള്ളില്‍ ഷെല്ലി.കെ. നൈനാനാണ് (50) പൊലീസ് പിടിയിലായത്.സംഭവത്തിൽ വെള്ളത്തൂവല്‍ പൊലീസാണ് ഇയാളെ അറസ്റ്റ്‌ചെയ്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറത്തോട്ടിലെ സ്റ്റുഡിയോയില്‍ രാവിലെ 10 മണിയോടെ ഫോട്ടോ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ വെള്ളത്തൂവല്‍ സി.ഐ ആര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയലിനു ശേഷം ഷെല്ലിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു.