play-sharp-fill
ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ല; കന്യാസ്ത്രീ നിയമനടപടി സ്വീകരിക്കും

ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ല; കന്യാസ്ത്രീ നിയമനടപടി സ്വീകരിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരൻ. അറസ്റ്റ് നടക്കാത്തത് ഉന്നതരാഷ്ട്രീയ സമ്മർദം മൂലമാണെന്നും നീതി ലഭിച്ചില്ലെങ്കിൽ ബിഷപ്പിനെതിരായി പോലീസിനു നൽകിയ തെളിവുകൾ മാധ്യമങ്ങൾക്കു കൈമാറുമെന്നും ബിഷപ്പിനെതിരായ കേസിൽനിന്ന് പിന്മാറില്ലെന്നും കന്യാസ്ത്രീയുടെ സഹോദരൻ വ്യക്തമാക്കി. മറ്റു കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ചശേഷം കോടതിയിൽ ഹർജി കൊടുക്കാനാണ് തീരുമാനം. ഇന്നു വൈകുന്നേരത്തോടെ അടുത്ത നടപടിയുമായി മുന്നോട്ടു പോകും. കേസിൽനിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.