രാത്രിയിൽ തൊഴുത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ചുകൊണ്ടു പോകുന്നയാളെ സിസിടിവി ചതിച്ചു ; സിസിടിവി പരിശോധിച്ച നാട്ടുകാർ ദൃശ്യങ്ങൾ കണ്ട് അന്തംവിട്ടു : പശുക്കളെ ക്രൂര ലൈംഗീക പീഡനത്തിന് ഇരയാക്കുന്നയാൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പതിവായി തൊഴുത്തിൽ നിന്നും പശുക്കളെ അഴിച്ചുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുന്നയാൾ പൊലീസ് പിടിയിൽ. പശുക്കളെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കോഴിക്കോട് എൻഐടിക്ക് സമീപം വലിയവയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനെയാണ് പൊലീസ് പിടികൂടിയത്.

ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ താമസിക്കുന്ന വ്യക്തിയുടെ പശുവിനെയാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചത്. വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പശു പീഡനത്തിനിരയായതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിൽ കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഇത്തരത്തിൽ വിവിധയിടങ്ങളിലുള്ള പശുക്കളെ പീഡിപ്പിച്ചിട്ടുള്ളതായും കണ്ടെത്തി. വീട്ടിലെ തൊഴുത്തിൽ നിന്നും രാത്രിയിൽ പശുവിനെ കാണാതാകുന്നത് സ്ഥിരമായതോടെ വീട്ടുടമ സിസിടിവി സ്ഥാപിക്കുകയായിരുന്നു.

ചില ദിവസങ്ങളിൽ പശുവിനെ തൊഴുത്തിന് പുറത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയതോടെ മോഷണമല്ലെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതേ തുടർന്നാണ് വീട്ടുടമ ക്യാമറ സ്ഥാപിച്ചത്. ഇതോടെ കാമറയിൽ രാത്രിയിൽ ഒരാൾ എത്തി പശുവിനെ അഴിച്ചുകൊണ്ട് പോകുന്നത് പതിയുകയായിരുന്നു. ആ ദിവസവും പശുവിനെ തൊഴുത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകായിയിരുന്നു.

ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുടമ വീണ്ടും പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വെറ്റിനറി ഡോക്ടറെത്തി പശുവിനെ പരിശോധിച്ചപ്പോഴാണ് പശു പീഡനത്തിനിരയായിട്ടുള്ളതായി കണ്ടെത്തിയത്.

പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.