മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ കാട്ടാനയെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ താഴ്ത്തി രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ
തൃശൂർ: മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ കാട്ടാനയെ പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ താഴ്ത്തി രക്ഷപ്പെടുത്തി. ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ കാട്ടാനയെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപമാണ് കാട്ടാന കുടുങ്ങിയത്. രാവിലെ പുഴയിൽ ആനയെ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിയിച്ചത്. പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും താഴ്ത്തി വെള്ളം നിയന്ത്രിച്ച് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് വനംവകുപ്പും നട്ടുകാരും ചേർന്ന് ആനയെ കരയിൽ കയറ്റി വിട്ടത്.
Third Eye News Live
0