play-sharp-fill
കൊച്ചിയിൽ നിന്നും 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു; കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടെന്നു പ്രചാരണം; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്നു പി.ടി തോമസ് എം.എൽഎ

കൊച്ചിയിൽ നിന്നും 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു; കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടെന്നു പ്രചാരണം; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്നു പി.ടി തോമസ് എം.എൽഎ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. സംഭവ സ്ഥലത്തു നിന്നും റിയൽ എസ്റ്റേറ്റ് ഇടപെടാകാരൻ രാമകൃഷ്ണനെയും, സഹായിയെയും ആദായ നുകുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ റെയിഡ് നടക്കുന്നതിനിടെ ഒരു എം.എൽ.എ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു എന്നും പ്രചാരണം ഉണ്ട്.

ഭൂമിവിൽപ്പനയുടെ മറവിൽ കളളപ്പണം വെളുപ്പിക്കാനായിരുന്നു ശ്രമം. സംഭവത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന എംഎൽഎയെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് എംഎൽഎ കടന്നുകളഞ്ഞതായാണ് വിവരം.വ്യാഴാഴ്ച ഉച്ചയ്ക്ക് അഞ്ചുമന ക്ഷേത്രത്തിന് സമീപമുളള വീട്ടിൽ നിന്നാണ് ആദായ നികുതി വകുപ്പ് 88 ലക്ഷം രൂപയുടെ കളളപ്പണം പിടികൂടിയത്.റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച കളളപ്പണമാണ് രഹസ്യ വിവരത്തെ തുടർന്നെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയത്.

സംഭവത്തിൽ കുപ്പി എന്നറിയപ്പെടുന്ന കൊച്ചിയിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ വീട്ടിലും സ്ഥാപനങ്ങളിലും തുടർന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഒരു എംഎൽഎയുടെ സാന്നിധ്യത്തിലാണ് പണമിടപാടുകൾ നടന്നതെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ അടുത്ത സുഹൃത്തായ എംഎൽഎയ്ക്കൊപ്പം കൊച്ചി നഗരസഭയിലെ ഒരു കൗൺസിലറും ഉണ്ടായിരുന്നു.

അഞ്ചുമനയിലെ കോടികൾ വില വരുന്ന ഭൂമി എംഎൽഎ ഇടനിലക്കാരനായി നിന്ന് 88 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഉടൻ തന്നെ എംഎൽഎ ഓടിരക്ഷപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ എംഎൽഎയുടെ പങ്കും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ് ഉറപ്പിച്ചു. സ്ഥലത്തു നിന്നും താൻ ഓടി രക്ഷപ്പെട്ടു എന്നത് പ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു.

കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എൽ.എമാരടക്കം സൂചനകൾ തൽകി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.

തന്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് താൻ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി.തോമസ് പറഞ്ഞു.