തിരുനക്കരയപ്പൻ്റെ ആനയെ കൊല്ലാക്കൊല ചെയ്യുന്നത് ആർക്കു വേണ്ടി; ശിവനെ പട്ടിണിയ്ക്കിടുന്നു; തല താഴ്ന്ന്, എല്ലുകൾ തള്ളി, മുറിവിൽ ഈച്ച അരിച്ച് അവശനായി നാടിന്റെ പ്രിയ കൊമ്പൻ തിരുനക്കര ശിവൻ; കൊടുംക്രൂരത കാട്ടിയവർക്കു മാപ്പില്ലെന്നു തിരുനക്കരയിലെ ആനപ്രേമികൾ:വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: തിരുനക്കരയുടെ പ്രിയപ്പെട്ട കൊമ്പനാണ് തിരുനക്കര ശിവൻ. കോന്നി ആനക്കൂട്ടിൽ നിന്നും തിരുനക്കരയപ്പന്റെ കൈപിടിച്ചു വന്നു കയറിയ സുന്ദരക്കൊമ്പൻ, പക്ഷേ ഇന്ന് ആരുടെ കണ്ണിലും കണ്ണൂനീരിറ്റു വീഴുന്ന വേദനിയ്ക്കുന്ന രൂപമാണ്. എല്ലുകൾ തെളിഞ്ഞ്, കാലിലെ മുറിവിൽ ഈച്ച അരിച്ചു കയറി, തല താഴ്ത്തി അവശനായി നിൽക്കുന്ന കൊമ്പൻ ശിവന്റെ സങ്കട രൂപമാണ് തിരുനക്കര ക്ഷേത്രത്തിനുള്ളിലുള്ളത്. ദേവസ്വം ബോർഡും, ക്ഷേത്രം ഉപദേശക സമിതിയും എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും ലക്ഷണങ്ങൾ നിറഞ്ഞ കൊഴുത്തുരുണ്ട ശിവനെ കണ്ട തിരുനക്കരയിലെ ആനപ്രേമികൾക്ക് ഈ കാഴ്ച സഹിക്കാനാവില്ല.വീഡിയോ ഇവിടെ കാണാം

കോട്ടയത്തെ സ്വകാര്യ ആന ലോബി തിരുനക്കര ശിവനെ ഒതുക്കാൻ ശ്രമം നടത്തുന്നതായും, ക്ഷേത്ര ഉപദേശക സമിതിയിലെ തന്നെ ചിലർ ഇതിന് കളമൊരുക്കുന്നതായും തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭാരത് ഗ്രൂപ്പിന്റെ ആനപ്രേമികളിൽ നിന്നും ഭീഷണിയും  ഉണ്ടായിരുന്നു. തൃശൂർ പൂരത്തിന് തിരുനക്കര ശിവനെ എഴുന്നെള്ളിക്കാതിരുന്നതും, ശിവന്റെ പുറത്തു നിന്നും അബദ്ധത്തിൽ പാപ്പാൻ താഴെ വീണ് മരണപ്പെട്ടതും എല്ലാം ചൂണ്ടിക്കാട്ടി ശിവനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ശിവന്റെ പാപ്പാന്മാരെ അടിയ്ക്കടി മാറ്റുക പോലും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ ശിവനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. തിരുനക്കര ക്ഷേത്രത്തിന്റെ കെട്ട് തറയിലാണ് ശിവനെ കെട്ടിയിരിക്കുന്നത്. ശിവൻ തല താഴ്ത്തി നിൽക്കുന്ന കാഴ്ചയാണ് തിരുനക്കര ക്ഷേത്രത്തിന്റെ മുറ്റത്ത് കാണാൻ സാധിക്കുന്നത്. ശിവന്റെ നട്ടെല്ലിന്റെ ഭാഗം മുൻപ് നല്ലപോലെ തന്നെ മാംസളമായി നിന്നിരുന്നതാണ്. എന്നാൽ, ഇന്ന് ആ ഭാഗം കുഴിഞ്ഞ്  എല്ലും തോലുമായ അവസ്ഥയിലാണ്.

ഇടതു കാലിന്റെ മുകളിലായി ഒരു വ്രണം പൊട്ടി അതിൽ ഈച്ചകൾ വന്നിരിക്കുന്നത് വേദന ജനകമായ കാഴ്ചയാണ്. ഇടതു കാലിൽ തന്നെ മൂന്നിടത്താണ് ഇത്തരത്തിൽ മുറിവുണ്ടായിരിക്കുന്നത്. ആനയുടെ ശരീരത്തിലുണ്ടായിരുന്ന പരുപൊട്ടിയൊലിച്ചാണ് ഇത്തരത്തിൽ പുഴുവരിച്ചതെന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. എന്നാൽ, ഈ മുറിവ് കൃത്യമായി പരിപാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാകുന്നത്.

ഈ മുറിവിന്റെ വേദനകൊണ്ടു തന്നെയാകാം ആന അവശനാണ് ഇപ്പോൾ. തിരുനക്കര ശിവനെ ക്രൂരമായ രീതിയിൽ, മതിയായ പരിപാലനം നൽകാതെ സ്വകാര്യ ആന ലോബിയ്ക്ക് അടിയറ വയ്ക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ആന പ്രേമികൾ തന്നെ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.