play-sharp-fill
ബിജെപി ശക്തി കേന്ദ്ര സമ്മേളനം

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളെ ജനങ്ങൾക്ക് എത്തിച്ച് നൽകുവാൻ സാധിക്കണം. ദുരിതം അനുഭവിക്കുന്നവർക്കായി ഗവൺമെന്റ് പ്രയത്‌നിക്കുകയാണ് .
സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മേഘല പ്രസിഡന്റും പാർലമെൻറ് പ്രഭാരിയുമായ വലിയാകുളം പരമേശ്വരൻ പറഞ്ഞു.
പാർലമെന്റ് മണ്ഡലം കൺവീനർ കെ ജി രാജ് മോഹൻ, സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജഗോപാൽ,എൻ പി കൃഷ്ണകുമാർ ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ മനോജ്, ബി ആർ മഞ്ജീഷ്, പി പി ധീര സിംഹൻ എന്നിവർ പ്രസംഗിച്ചു.