video
play-sharp-fill

മുപ്പത് വർഷമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഏക നടപ്പാത സമീപവാസി മതിൽകെട്ടി അടച്ചു: നടക്കാന്‍ വഴിയില്ലാതെ കോട്ടയം നീറിക്കാടിലെ ഒരു കുടുംബം ; വീഡിയോ ഇവിടെ കാണാം

മുപ്പത് വർഷമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഏക നടപ്പാത സമീപവാസി മതിൽകെട്ടി അടച്ചു: നടക്കാന്‍ വഴിയില്ലാതെ കോട്ടയം നീറിക്കാടിലെ ഒരു കുടുംബം ; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുപ്പത് വർഷമായി വീട്ടിലേയ്ക്കുള്ള മൂന്നടി വീതിയുള്ള ഏക നടപ്പാത സമീപവാസി മതിൽ കെട്ടി അടച്ചതോടെ ദുരിതത്തിലാണ് തിരുവഞ്ചൂര്‍ നീറിക്കാട് മുകളേൽ വീട്ടില്‍ മനോജും കുടുംബവും. കഴിഞ്ഞ 30 വര്‍ഷമായി മനോജും കുടുംബവും സഞ്ചരിച്ചുകൊണ്ടിരുന്ന വഴി ചാലാണ് സമീപവാസി കരിങ്കല്ല് കെട്ടി അടച്ചത്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

ഈ വഴി അടഞ്ഞതോടെ വീടിനു സമീപത്തെ കയ്യാല കയറി റബ്ബര്‍ തോട്ടത്തിലൂടെ നടന്നാണ് റോഡിലേയ്ക്ക് എത്തുന്നത്. പ്രായമായ മാതാവിനെയും രോഗിയായ അച്ഛനെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെങ്കില്‍ പോലും കയ്യാല കയറി 200 മീറ്റര്‍ തോട്ടത്തിലൂടെ സഞ്ചരിച്ചാൽ മാത്രമേ റോഡിലേയ്ക്ക് എത്താന്‍ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിച്ചാല്‍ കെട്ടിയടച്ച വ്യക്തി സമീപത്തുകൂടെ കടന്നുപോകുന്ന പഞ്ചായത്ത് സ്ഥലത്തു നിന്നും മുന്‍പ് മണ്ണെടുത്തിരുന്നു. ഇതിനെതിരെ മനോജ് പരാതി നല്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് മണ്ണെടുക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ ചേര്‍ന്ന് സ്റ്റേ നല്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് സമീപവാസിയുടെ പുരയിടത്തിലൂടെ മനോജിന്റെ വീട്ടിലേക്ക് കടന്നുപോകുന്ന വഴിച്ചാല്‍ കെട്ടി അടച്ചശേഷം വാഴ നടുകയും ഇരുമ്പ് കൂട് സ്ഥാപിക്കുകയും ചെയ്തു. വഴിച്ചാല്‍ കെട്ടി അടച്ചതിനെ തുടര്‍ന്ന് മനോജ് കോടതിയിലും പഞ്ചായത്തിലും പൊലീസിലും പരാതി നൽകുകയും ചെയ്തിരുന്നു.

കേസില്‍ വിധി ആദ്യം മനോജിന് അനുകൂലമാകുകയും രണ്ടാമത് പ്രതികൂലമാകുകയുമായിരുന്നു. ഇതിന് പിന്നാലെ കേസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ മനോജിന് അപ്പീല്‍ പോകാന്‍ കഴിയാതെ വരികയായിരുന്നു.

വീണ്ടും കേസ് കൊടുക്കുകയും കേസ് പരിഗണനയ്ക്ക് വന്നെങ്കിലും കൊവിഡ് 19 നെ തുടര്‍ന്ന് കോടതി അവധി ആവുകയും ചെയ്തു. ഇതേതുടർന്ന് അയര്‍ക്കുന്നം പൊലീസിലും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്കിയെങ്കിലും കേസ് കോടതിയുടെ പരിഗണനയില്‍ നില്ക്കുന്നതിനാല്‍ സ്വീകാര്യമായ നടപടിയുണ്ടായില്ല.

ഇപ്പോൾ നടക്കുന്ന തോട്ടത്തിലെ റബ്ബര്‍ വെട്ടിമാറ്റി മറ്റ് കൃഷി ചെയ്യുന്നതിനായി ഒരുങ്ങുകയാണ് ഉടമസ്ഥര്‍. അതിനാല്‍ താല്കാലിക ആശ്രയമായ ഈ പാത കൂടെ അടച്ചാല്‍ പുറത്തേയ്ക്ക് എങ്ങനെ ഇറങ്ങുമെന്നുള്ള ആശങ്കയിലാണ് കുടുംബം.

വഴിച്ചാല്‍ മുന്‍പ് ഉണ്ടായിരുന്നതാണ്. മനോജും കുടുംബവും ഈ നടപ്പാതയിലൂടെ സഞ്ചരിച്ചിരുന്നതാണ്. ഇടക്കാലത്താണ് പ്രശ്‌നങ്ങളെ തുടര്‍ന്ന് വഴി അടച്ചത്.

അതേസമയം മനോജും കുടുംബവും സഞ്ചരിച്ചിരുന്നത് ഈ നടപ്പാതയിലൂടെയല്ല. ഇതുവഴി കടന്നുപോകുന്നത് കണ്ടിട്ടില്ല. സമീപത്തായി മറ്റൊരു വഴിച്ചാല്‍ കടന്നുപോകുന്നുണ്ട് ഇതിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് സ്ഥല ഉടമയായ
കേശവന്‍ പറയുന്നത്.