video
play-sharp-fill
നഗ്ന ചിത്രങ്ങൾ പകർത്തി തട്ടിയത് ലക്ഷങ്ങൾ: കോട്ടയത്തും ഹണി ട്രാപ്പ്: വമ്പൻമാർക്ക് നഷ്ടമായത് ലക്ഷങ്ങൾ; കോട്ടയം നഗരമധ്യത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് കേന്ദ്രം ഒരുക്കിയത് ഗുണ്ടാ സംഘത്തലവൻ; വീഡിയോ ഇവിടെ കാണാം

നഗ്ന ചിത്രങ്ങൾ പകർത്തി തട്ടിയത് ലക്ഷങ്ങൾ: കോട്ടയത്തും ഹണി ട്രാപ്പ്: വമ്പൻമാർക്ക് നഷ്ടമായത് ലക്ഷങ്ങൾ; കോട്ടയം നഗരമധ്യത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് കേന്ദ്രം ഒരുക്കിയത് ഗുണ്ടാ സംഘത്തലവൻ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയത്ത് വ്യവസായ പ്രമുഖർ അടക്കമുള്ളവരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത് ഹണി ട്രാപ്പ്. കോട്ടയം നഗരമധ്യത്തിലെ കെട്ടിടം കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘം ഹണി ട്രാപ്പ് ഒരുക്കിയിരുന്നത്. സ്ത്രീകളെ ഉപയോഗിച്ച് വമ്പൻമാരെ അടക്കം കെണിയിൽപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വീഡിയോ ഇവിടെ കാണാം

സ്ത്രീകളെ ഉപയോഗിച്ച് ആളുകളെ വിളിച്ചു വരുത്തിയ ശേഷം ഇവരുടെ നഗ്നചിത്രങ്ങളുടെ വീഡിയോയും പകർത്തി സൂക്ഷിക്കും. ഇത്തരത്തിൽ പകർത്തി സൂക്ഷിക്കുന്ന ചിത്രങ്ങൾ പുറത്തു വിടാതിരിക്കുന്നതിനായി ലക്ഷങ്ങളാണ് സംഘം വാങ്ങിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ സ്വകാര്യ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. ഫോണിലൂടെ വ്യവസായികളും, ജില്ലയിലെ പ്രമുഖരും അടക്കമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘം, ഇവരെ ഹണിട്രാപ്പ് കേന്ദ്രത്തിൽ വിളിച്ചു വരുത്തും. ഇതിനായി സുന്ദരികളായ പെൺകുട്ടികളെയാണ് സംഘം ഉപയോഗിച്ചിരുന്നത്.

മണർകാട് ബ്ലേഡ് കളത്തിനു സുരക്ഷയൊരുക്കിയിരുന്ന ഗുണ്ടാ സംഘത്തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഹണിട്രാപ്പ് കേന്ദ്രത്തിനു വേണ്ട സുരക്ഷയൊരുക്കി, ആസൂത്രണം നടത്തിയിരുന്നത്. കോട്ടയം നഗരത്തിലെ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, വ്യവസായ പ്രമുഖരും അടക്കമുള്ളവർ ഈ ഹണിട്രാപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.

രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്. എന്നാൽ, ഗുണ്ടാ സംഘത്തിന്റെ ഭീഷണിയും അപമാനവും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇത് മുതലെടുത്താണ് സംഘം ലക്ഷങ്ങൾ തട്ടിപ്പിലൂടെ സമ്പാദിച്ചത് എന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെപ്പറ്റി വ്യക്തമായ സൂചന സൂചന ലഭിച്ചിട്ടുണ്ട്.