ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ് ; താരത്തിന്റേത് ആത്മഹത്യ തന്നെയെന്ന് ഡോക്ടർമാരുടെ സംഘം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം.സുശാന്ത് വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ഇതിന് പുറമെ പോസ്റ്റ്‌മോർട്ടം നടത്തിയ മുംബൈ ആശുപത്രിയുടെ അഭിപ്രായത്തോട് എയിംസിലെ വിദഗ്ദ്ധ സംഘം യോജിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജൂൺ പതിനാലിനാണ് 34 കാരനായ സുശാന്തിനെ മുംബയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ വിലയിരുത്തിയിരുന്നു.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങളും, താരത്തിന്റെ കുടുംബത്തിന്റെ ആരോപണങ്ങളും സംശയം ജനിപ്പിച്ചു. തുടർന്ന് മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
‘മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. തെളിവുകൾ കിട്ടുകയാണെങ്കിൽ ഇന്ത്യൻ പീനൽ കോഡിലെ (കൊലപാതകം) സെക്ഷൻ 302 ചേർക്കപ്പെടും. എന്നാൽ 45 ദിവസത്തെ അന്വേഷണത്തിൽ അത്തരത്തിൽ സംശയകരമായ ഒന്നുംകിട്ടിയിട്ടില്ലെന്നും അറിയിച്ചു.
സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി സുശാന്തിനെ മാനസികമായി ഉപദ്രവിച്ചുവെന്നും, മയക്കുമരുന്ന് നൽകിയെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. പണത്തിനായി ചൂഷണം ചെയ്തുവെന്നും, നടിയ്ക്ക് മരണത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് കുടുംബം കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.