video
play-sharp-fill

തന്റെ മകന്റെ പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചത് ഡോക്ടർ അനൂപ് കൃഷ്ണയെ അത്രമേൽ മാനസികമായി ഉലച്ചു ; ചികിത്സാപ്പിഴവ് എന്ന പരാതിയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളും കൂടിയായപ്പോൾ സ്വന്തം ജീവൻ സമർപ്പിച്ച് പ്രായശ്ചിത്തം : ചുവരിൽ രക്തം കൊണ്ട് സോറി എന്നെഴുതിവച്ച് അനൂപ് ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ

തന്റെ മകന്റെ പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചത് ഡോക്ടർ അനൂപ് കൃഷ്ണയെ അത്രമേൽ മാനസികമായി ഉലച്ചു ; ചികിത്സാപ്പിഴവ് എന്ന പരാതിയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളും കൂടിയായപ്പോൾ സ്വന്തം ജീവൻ സമർപ്പിച്ച് പ്രായശ്ചിത്തം : ചുവരിൽ രക്തം കൊണ്ട് സോറി എന്നെഴുതിവച്ച് അനൂപ് ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ചികിത്സയ്ക്കിടെ ഏഴുവയസുകാരി മരിച്ചതിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയതിന്റെ നടുക്കത്തിലാണ് കേരളക്കര. കടപ്പാക്കടയ്ക്ക് സമീപത്തുള്ള അനൂപ് ഓർത്തോ കെയർ ആശുപത്രിയിലെ ഡോ.അനൂപ് കൃഷ്ണ(35) യാണ് ജീവനൊടുക്കിയത്.

തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ തന്റെ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് അനൂപിനെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയസ്തംഭനം മൂലമായിരുന്നു ഏഴു വയസുള്ള കുഞ്ഞ് മരിക്കാൻ ഇടയാക്കിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ് ഡോ. അനൂപ് ആത്മഹത്യ ചെയ്തത്.

കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തു.

സംഭവത്തിൽ ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

അനൂപിന്റെ ഓർത്തോ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത് എന്ന വിവരമാണ് പുറത്തുവന്നത്.

എഴുകോൺ സ്വദേശികളായ സജീവ് കുമാർ വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടർന്ന് ഉടൻ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി മരിച്ചത് അനസ്‌തേഷ്യ നൽകിയതിലെ പിഴവെന്ന് വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സർജൻ. എന്നാൽ, അനസ്‌തേഷ്യ വിഭാഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു.

എന്നാൽ, ആശുപത്രിയുടെ ഉടമ എന്ന നിലയിൽ കുട്ടിയുടെ മരണവും അതേ തുടർന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.