play-sharp-fill
ഭൂമിയെ കൊല്ലുന്ന മനുഷ്യൻ്റെ ആർത്തി ..! മീനന്തറയാറ്റിലേയ്ക്ക് വൻ തോതിൽ മണ്ണടിച്ചു: രാത്രിയുടെ മറവിൽ തള്ളിയത് 100 മീറ്റർ ദൂരത്തിൽ മണ്ണ്

ഭൂമിയെ കൊല്ലുന്ന മനുഷ്യൻ്റെ ആർത്തി ..! മീനന്തറയാറ്റിലേയ്ക്ക് വൻ തോതിൽ മണ്ണടിച്ചു: രാത്രിയുടെ മറവിൽ തള്ളിയത് 100 മീറ്റർ ദൂരത്തിൽ മണ്ണ്

തേർഡ് ഐ ബ്യൂറോ

കോട്ടയം : മീനന്തറയാറ്റിൽ മണ്ണടിച്ച് ഭൂമി തുരന്ന് തിന്ന് മനുഷ്യൻ്റെ ആർത്തി. ദിവസങ്ങളായി രാത്രിയും പകലും നീണ്ടു നിന്ന ഭീകരമായ മണ്ണടിയ്ക്കലാണ് മീനന്തറയാറിനെ തകർത്ത് കളഞ്ഞത്. പുഴയുടെ സമീപത്തെ റോഡിൻ്റെ പേരിലാണ് പുഴയുടെ മാറ് പിളർന്ന് ഒരു സംഘം മണ്ണ് അടിച്ചിരിക്കുന്നത്.


ആറ് മീറ്ററോളം വീതിയിൽ ആറ്റിൽ മണ്ണടിച്ചതോടെ അറിൻ്റെ ഒഴുക്ക് പോലും നിലച്ച് പോകുന്ന അവസ്ഥയിലാണ്. തിങ്കളാഴ്ച ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.എന്നാൽ ഈ സ്ഥലത്ത് നടക്കുന്നത് പഞ്ചായത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് എന്ന മറുപടിയാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ഇത് തങ്ങളുടെ നിർമ്മാണ പ്രവർത്തനം അല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ റവന്യു അധികൃതർ സ്ഥലത്ത് എത്തി അനുമതി നേടിയ ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനം നടത്താവൂ എന്ന് നിർദേശിച്ചു. പണി നിർത്താൻ നിർദേശം നടത്തി , അര മണിക്കൂറിന് ശേഷം വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത് അറിഞ്ഞ് ഡെപ്യൂട്ടി തഹസീൽദാർ എൻ.എസ് അശോക് കുമാറും , വിജയപുരം വില്ലേജ് ഓഫിസർ പി.എസ് രാജീവ് കുമാറും ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു. മണ്ണ് അടിക്കാൻ ഉപയോഗിച്ച വാഹനങ്ങൾ റവന്യു വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. റവന്യു കേസിന് നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മണ്ണടിച്ച് റോഡിന് വീതി കൂട്ടിയ ശേഷം ഇതിന് സമീപത്തെ കുന്നിൽ നിന്ന് മണ്ണ് എടുക്കുകയാണ് ലക്ഷ്യമെന്നാണ് നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും ആരോപണം. മണ്ണടിക്കൽ നടത്തിയ വ്യക്തി പൊൻപള്ളി പാലത്തിന് സമീപം കുന്ന് വാങ്ങിയിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. ഇതിനായാണ് ഇപ്പോൾ മീനന്തറയാർ നികത്താൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം.