play-sharp-fill
ഭൂമി വാങ്ങാമെന്ന് തെറ്റിധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്‌ രണ്ട് സ്ത്രീകൾ ; പുരുഷന്മാരുടെ കുത്തകയായിരുന്ന  ആധാരതട്ടിപ്പിലും മിന്നിച്ച് സ്ത്രീകൾ: വ്യാജ പണയാധാരവും വസ്തുവിൽപ്പന കരാറും ഉണ്ടാക്കി  തട്ടിയെടുത്തത്  30 ലക്ഷം രൂപ

ഭൂമി വാങ്ങാമെന്ന് തെറ്റിധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്‌ രണ്ട് സ്ത്രീകൾ ; പുരുഷന്മാരുടെ കുത്തകയായിരുന്ന ആധാരതട്ടിപ്പിലും മിന്നിച്ച് സ്ത്രീകൾ: വ്യാജ പണയാധാരവും വസ്തുവിൽപ്പന കരാറും ഉണ്ടാക്കി തട്ടിയെടുത്തത് 30 ലക്ഷം രൂപ

സ്വന്തം ലേഖകൻ

കുന്നംകുളം: ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീകൾ പൊലീസ് പിടിയിൽ. മലപ്പുറം തിരൂർ തെക്കുമുറി കളരിക്കൽ വീട്ടിൽ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടിൽ നാലകത്ത് സുബൈദ (52) എന്നിവരാണ് പൊലീസ് പിടിയിലായത്.


ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് കുന്നംകുളം സ്വദേശിനിയുടെ ചിറമനെങ്ങാട് വില്ലേജിലുള്ള ഭൂമി 63,75,000 രൂപക്ക് തീറുവാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയാധാരവും വസ്തു വിൽപന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് 30 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം നടപടികൾ സ്വീകരിക്കാതെ പണമോ വസ്തു ആധാരമോ തിരിച്ച് നൽകാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്. കൂടാതെ പ്രതിയായ സക്കീനക്കെതിരെ തിരൂർ പൊലീസ് സ്‌റ്റേഷനിൽ കേരള സംസ്ഥാന മൺസൂൺ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് ബാങ്കിൽ കൊടുത്ത കേസും നിലവിലുണ്ട്.

തൃശൂർ ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കുന്നംകുളം അസി. പൊലീസ് കമ്മീഷണർ ടി.എസ്. സിനോജിന്റെ നിർദേശ പ്രകാരം എസ്.ഐ വി.എസ്. സന്തോഷ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ പ്രേംജിത്ത്, സി.പി.ഒ വീരജ, സി. പി.ഒ ഷജീർ എന്നിവരും ഉണ്ടായിരുന്നു.

 

Tags :