
സിവിൽ സർവീസ് ധ്വംസനത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ: ധർണ സെപ്റ്റംബർ 30 ന്
സ്വന്തം ലേഖകൻ
കോട്ടയം: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് തുടർച്ചയായി ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ 20 മാസമായി ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവ് ഇല്ല. 14 മാസം മുമ്പ് ലഭിക്കേണ്ട ശബള പരിഷ്ക്കരണം വൈകിപ്പിക്കുകയാണ്. ലീവ് സറണ്ടർ തടഞ്ഞുവയ്ക്കുകയും മാറ്റിവച്ച ഒരു മാസത്തെ ശബളം തിരികെ നൽകുന്നുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയാണ്. ഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്രാ ചിലവ് ഇനത്തിൽ വലിയ തുക ദിവസവും ചിലവഴിക്കേണ്ടി വരുന്നു. ലോണുകൾ തിരിച്ചടക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല സാധാരണ ജീവിതം നയിക്കുവാൻ തന്നെ പ്രയാസപെടുകയാണ്.
സിവിൽ സർവ്വീസ് ധ്വംസനത്തിനെതിരെ അദ്ധ്യാപകരും ജീവനക്കാരും സെപ്റ്റംബർ 30 ന് ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ സംഘടിപ്പിക്കും. സെറ്റോ യിലെ 15 അംഗ സംഘടനകൾ പ്രതിഷേധ പരിപാടികളിൽ അണിചേരും.
30 ന് രാവിലെ 10 മണിക്ക് ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റിന് മുമ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കുമെന്ന് സെറ്റോ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ കെ കാമരാജും അറിയിച്ചു.