
കോട്ടയത്ത് പിണറായി വിജയന്റെ പോലീസ് രാജ്: ബി.ജെ.പി
സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണക്കള്ളക്കടത്തുകേസ്സുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച നടത്തിയ കളക്ട്രറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയത്ത് മാർച്ച് നടത്തി.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, രവീന്ദ്രനാഥ് വാകത്താനം, ലാൽകൃഷ്ണ അടക്കമുള്ള നേതാക്കളെ അകാരണമായി മർദ്ധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധയോഗം മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ, നിയോജകമണ്ഡലം വൈ: പ്രസിഡന്റ് സന്തോഷ് ടി.ടി, നേതാക്കളായ സുരാജ്,വിനോദ്കുമാർ,രാജേഷ് ചെറിയമടം,ബിജുകുമാർ, പ്രവീൺകുമാർ, ആർ രാജു, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.