video
play-sharp-fill

ഏഴ് ജില്ലകളിൽ സ്ഥിതി അതീവഗുരുതരം : സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ.എം.എ

ഏഴ് ജില്ലകളിൽ സ്ഥിതി അതീവഗുരുതരം : സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ.എം.എ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനം നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ എം എ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്.

ഇതോടൊപ്പം കോവിഡ് പരിശോധനകൾ ടെസ്റ്റുകൾ ഒരു ലക്ഷമാക്കി ഉയർത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പഠന റിപ്പോർട്ടിൽ പറയുന്നു. ഈ ജില്ലകളിൽ ഒരു മാസം 200 മുതൽ 300 ശതമാനം വരെയാണ് വർധനവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 29 ന് 928 രോഗികൾ മാത്രമുണ്ടായിരുന്ന കണ്ണൂരിൽ സെപ്തംബർ 26 ആയപ്പോൾ അത് 3252ലേക്ക് കുതിച്ചുചാടി. വർധന 294 ശതമാനം. പാലക്കാട് ഇതേ കാലയളവിലെ വർധന 226ശതമാനമാണ്.

കൊല്ലത്ത് ഇക്കാലയളവിലെ രോഗ ബാധിതർ 1370ൽ നിന്ന് 4360ലേക്ക്. ശതമാന കണക്കിൽ അത് 218 ശതമാനം. ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരമെന്ന് ചുരുക്കം.

ഒപ്പം കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് തൃശൂർ ജില്ലകളിലെ സ്ഥിതിയും അതീവ ഗുരുതരമാണ്. ഒരു മാസത്തിനിടെ 200 ശതമാനത്തിനടുത്ത് വർധനവ് ഈ ജില്ലകളിൽ ഉണ്ടായിട്ടുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ ചെറിയൊരു ആശ്വാസമുണ്ട്. രോഗികളുടെ വർധന 80ശതമാനം.

സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനം കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിശോധനകളുടെ എണ്ണം കൂടിയതാകാം കുത്തനെയുളള വർധനക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വരും നാളുകളിൽ പ്രതിദിന കോവിഡ് കണക്ക് ഇതിനും മേലെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്‌