പി.സി ജോർജ് എന്ന മഹാമാന്യൻ..! അങ്ങിനെ ഒരുത്തൻ പറഞ്ഞാൽ ഇവളുമാരാരാണ് അവനെ പോയി തല്ലാൻ; അവളുമാർ പറയുന്നു ചീത്ത.. ഹൊ…! ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും തള്ളിപ്പറഞ്ഞ് പി.സി ജോർജ് എം.എൽ.എ; പി.സി ജോർജിന്റെ മാന്യതയുടെ മുഖം വ്യക്തമാക്കുന്ന വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഡബ്ലിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും സംഘവും യുട്യുബറെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സ്ത്രീകളെ പിൻതുണച്ചും, എതിർത്തും.. എന്നാൽ, ‘പക്ഷേ’ പക്ഷത്തും നിന്നും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സ്ത്രീകൾ നടത്തിയ തെറിവിളിയെ തള്ളിപ്പറഞ്ഞ് പി.സി ജോർജ് എം.എൽ.എ രംഗത്ത് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ ഇവിടെ കാണാം
‘പി.സി ജോർജ് തെറികൾ’ എന്ന് യുട്യൂബിൽ അടിച്ചു നോക്കിയാൽ പുറത്തു വരുന്ന പി.സി ജോർജ് മുൻപ് പറഞ്ഞ തെറികളുടെ ഒരു വലിയ പട്ടിക തന്നെയാണ്. ഇത്തരത്തിലുള്ള മഹാമാന്യനാണ് ഇപ്പോൾ സഹികെട്ട് പ്രതികരിച്ച സ്ത്രീകളെ മാന്യത പഠിപ്പിക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ഓൺലൈൻ ചാനലിനു നൽകിയ ഓഡിയോ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങൾക്കു മുൻപ് കെ.എസ്.ഇ.ബി ഓഫിസിൽ കയറി ജീവനക്കാരെ അസഭ്യം പറയുകയും, തല്ലുകയും ചെയ്താണ് പി.സി ജോർജ് ആദ്യം സോഷ്യൽ മീഡിയയിലെ തെറിവിളിയുടെ തമ്പുരാനായി മാറിയത്. പിന്നാലെ, സോളാർ വിവാദ സമയത്ത് മലയാള മനോരമ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ തോമസ് കുരുവിള എന്ന വ്യവസായിയുടെ അച്ഛനു വിളിച്ചും പി.സി വൈറലായി. പിന്നീട്, റിപ്പോർട്ടർ ചാനലിലും, ഫോണിൽ വിളിച്ച വോട്ടറെ അസഭ്യം പറഞ്ഞും പി.സി ജോർജ് തെറിവിളിയിൽ തനിക്കുള്ള മാസ്റ്റർ ഡിഗ്രി തെളിയിച്ചിട്ടുണ്ട്.
സ്ത്രീ വിരുദ്ധതയിൽ താൻ ഒട്ടും പിന്നിലല്ലെന്നു ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കന്യാസ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെയും പി.സി വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിൽ ക്രൂരമായ പീഡനത്തിന് ഇരയായ നടിയെ അപമാനിച്ചും, കേസിലെ പ്രതിയായ ദിലീപിനെ പിൻതുണച്ചും രംഗത്ത് എത്തിയും പി.സി ജോർജ് തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിലപാടുകളുടെ പേരിൽ കുപ്രസിദ്ധനായ പി.സി ജോർജാണ് ഇപ്പോൾ ഒരു തെറിവിളിയുടെയും തല്ലിന്റെയും പേരിൽ സ്ത്രീകളെ അടച്ചാക്രമിക്കുന്നത്.