video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeCinemaസുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങൾ തെളിവ് ; സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ

സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങൾ തെളിവ് ; സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഒട്ടനവധി പുതിയ വിവാദങ്ങളും ഉടലെടുത്തിരുന്നു.

ഇപ്പോഴിതാ സുശാന്തിന്റെ മരണവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് ടീമിലെ അംഗമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറാണ് സുശാന്തിന്റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നാണ് അഭിഭാഷകൻ പറയുന്നത്.

‘മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്‌ബോൾ 200 ശതമാനം അതൊരു കൊലപാതകമാണ് എന്നാണ് എയിംസിലെ ഡോക്ടർ വിശദമാക്കിയത്. കേസിൽ സിബിഐ വരുത്തുന്ന കാലതാമസത്തിൽ നിരാശനാണ്. കേസിലെ അന്വേഷണം വളരെ പെട്ടന്നാണ് മന്ദഗതിയിലായതെന്നും കേസിന്റെ ഗതി തിരിച്ച് വിടുന്നതായും’ കേസുമായി ബന്ധപ്പെട്ട് വികാസ് സിംഗ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments