play-sharp-fill
കള്ളപ്പണം വെളുപ്പിക്കൽ ; ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു : കോടിയേരി ബ്രദേഴ്‌സ് കുടുക്കിലേക്ക്

കള്ളപ്പണം വെളുപ്പിക്കൽ ; ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു : കോടിയേരി ബ്രദേഴ്‌സ് കുടുക്കിലേക്ക്

സ്വന്തം ലേഖകൻ

കൊച്ചി: ചോദ്യം ചെയ്യലിന് പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസടുത്തു. ഈമാസം ഒൻപതിന് വിളിച്ചു വരുത്തി ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസ്തികൾ അനുമതി ഇല്ലാതെ ക്രയവിക്രയം നടത്താൻ അനുവദിക്കരുത് എന്നും കർശന നിർദ്ദേശവും എന്റഫോഴ്‌സ്‌മെന്റ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ബിനീഷിന്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റൻഡ് ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഒപ്പം ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നും മൊഴി ലഭിച്ചിരുന്നു.

ഇ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി ബിനീഷ് കോടിയേരിയെ ്യേംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്.

വിസ സ്റ്റാമ്ബിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ കമ്ബനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ചോദ്യം ചെയ്യലിൽ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിക്കുകയും ചെയ്തിരുന്നു.ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി.

അതേസമയം കേസിൽ അയാൾ ശിക്ഷിക്കപ്പെടേണ്ടതാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷമുള്ള വാർത്താസമ്മേളനത്തിലെ ചോദ്യങ്ങളോടു കോടിയേരി പറഞ്ഞു.