video
play-sharp-fill

മധുവിധു ആഘോഷത്തിനിടെ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് താരം പൂനം പാണ്ഡേയുടെ പരാതി ഹണിമൂൺ ചിത്രങ്ങൾ പങ്കു വച്ചതിനു ശേഷം; ഭർത്താവ് പൊലീസ് പിടിയിൽ; താരം ശ്രദ്ധേയയായത് ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയാകുമെന്നു പറഞ്ഞ്

മധുവിധു ആഘോഷത്തിനിടെ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് താരം പൂനം പാണ്ഡേയുടെ പരാതി ഹണിമൂൺ ചിത്രങ്ങൾ പങ്കു വച്ചതിനു ശേഷം; ഭർത്താവ് പൊലീസ് പിടിയിൽ; താരം ശ്രദ്ധേയയായത് ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയാകുമെന്നു പറഞ്ഞ്

Spread the love

തേർഡ് ഐ ബ്യൂറോ

ഗോവ: 2011 ലെ ലോകകക്പ്പ് ഇന്ത്യ സ്വന്തമാക്കിയാൽ നഗ്നയാകുമെന്നു വാഗ്ദാനം ചെയ്ത് കാണികളെപ്പറ്റിച്ച പൂനം പാണ്ഡേ വീണ്ടും വിവാദത്തിൽ.

2011ൽ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായാൽ താൻ പൂർണ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം പാണ്ഡെ പ്രസിദ്ധയാകുന്നത്. എന്നാൽ ഇന്ത്യ ലോകകപ്പ് നേടുകയും പൂനം ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിക്കാൻ താരത്തിനായില്ല. എന്നാൽ പിന്നീട് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ജയം പൂനംപാണ്ഡേ ന്ഗനമാറിടത്തിന്റെ സെൽഫി കാട്ടി ആഘോഷിച്ചതും വാർത്തയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ ഇപ്പോൾ പൂനം വാർത്തകളിൽ ഇടം പിടിക്കുന്നത് മധുവിധു ആഘോഷത്തിനിടെ ഭർത്താവ് പീഡിപ്പിച്ചെന്ന പരാതി നൽകിയത്. ഇതിനു പിന്നാലെ പൂനത്തിന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സെപ്തംബർ 10ന് സാം എന്ന് പേരുള്ളയാളെ വിവാഹം ചെയ്തതായി പൂനം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയത്. പൂനം ഭർത്താവുമായി തെക്കൻ ഗോവയിലെ ക്യാനകോണ ഗ്രാമത്തിൽ തന്റെ മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവർ തന്നെ പുറത്തു വിട്ടിരുന്നു.

ഹണിമൂൺ ആഘോഷത്തിനിടെയുള്ള തങ്ങളുടെ ഫോട്ടോകളും വീഡിയോകളും പൂനം പങ്കുവച്ചിരുന്നു. ‘ഏറ്റവും മികച്ച ഹണിമൂൺ ആസ്വദിക്കുന്നു’ എന്നാണ് ഇതിൽ ഒരു വീഡിയോയ്ക്ക് പൂനം അടികുറിപ്പിട്ടത്. എന്നാൽ ഇതിനു ശേഷം ഇങ്ങനെയൊരു പരാതിയുമായി രംഗത്തെത്തി നടി എല്ലാവരെയും അമ്പരപ്പിക്കുകയാണുണ്ടായത്.

സാം തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും, ഭീഷണിപ്പെടുത്തിയതായും പൂനം പറയുന്നു. ഇക്കാര്യം പുറത്തറിയിച്ചാൽ ‘ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെ’ന്നും ഇയാൾ പറഞ്ഞതായി നടി പറയുന്നു. ഇപ്പോൾ, ഗോവയിൽ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം.

ഇവിടെ വച്ച് തന്നെയാണ് ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയത്. ക്യാനകോണ പൊലീസ് സ്റ്റേഷനിൽ പൂനം നൽകിയ പരാതിയിൽ സാമിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.