സംസ്ഥാനത്തെ വാടക ഹെലികോപ്റ്റർ പറന്നത് അഞ്ചു തവണ: വാടക പത്തു കോടി..! പൊലീസിനെ നവീകരിക്കാനുള്ള തുക ആകാശപ്പറക്കലിന്

സംസ്ഥാനത്തെ വാടക ഹെലികോപ്റ്റർ പറന്നത് അഞ്ചു തവണ: വാടക പത്തു കോടി..! പൊലീസിനെ നവീകരിക്കാനുള്ള തുക ആകാശപ്പറക്കലിന്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വാടക ഹെലിക്കോപ്റ്റർ പറന്നത് അഞ്ചു തവണ. വാടകയാകട്ടെ പത്തു കോടി രൂപയും..! ഒരു തവണ വിമാനം ആകാശത്തേയ്ക്കു പറന്നുയരുന്നതിനു രണ്ടു കോടി രൂപ ചിലവെന്നു കണക്കുകൾ. സംസ്ഥാന സർക്കാരിനു വേണ്ടി പറന്നുയർന്ന ഹെലിക്കോപ്റ്ററിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ആറ് മാസത്തിനുള്ളിൽ വെറും അഞ്ച് തവണത്തേയ്ക്ക് മാത്രം പറത്തിയിട്ടുള്ള ഹെലിക്കോപ്ടറിന് 10 കോടിയാണ് വാടകായായി നൽകിയിട്ടുള്ളത്. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ സർക്കാർ മനപ്പൂർവ്വം പുറത്തുവിടുന്നില്ലെന്ന ആരോപണവും പ്രതിപക്ഷ കക്ഷികൾ അടക്കം ഉയർത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻഹാൻസിൽ നിന്നാണ് സംസ്ഥാനം ഹെലിക്കോപ്ടർ വാടകയ്ക്ക് എടുത്തത്. ഇതിലും കുറഞ്ഞ തുകയ്ക്ക് തയ്യാറായി മറ്റ് കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പവൻഹാൻസുമായി കരാറിൽ ഏർപ്പെടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക. കൊറോണ മഹാമാരിക്കിടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഇത്രയും തുക ഹെലിക്കോപ്ടർ വാടകയ്ക്ക് എന്ന പേരിൽ ചെലവഴിക്കുന്നത്.

വാടകയിനത്തിലുള്ള ആദ്യ ഗഡു നൽകിയതിനെ തുടർന്നാണ് മാർച്ച് മാസത്തിൽ ഹെലിക്കോപ്ടർ എത്തിയത്. ഒരു മാസം 20 മണിക്കൂർ പറക്കാനാണ് വാടക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ദൽഹി ആസ്ഥാനമായ പവൻ ഹാൻസ് എന്ന കമ്പനിക്ക് നൽകണം. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വാടക കണക്കാക്കിയാൽ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സർക്കാർ പവൻ ഹൻസിന് നൽകേണ്ടി വരുന്നത്.

ഇങ്ങനെ ആണെങ്കിൽ ഒരു വർഷം കൊണ്ട് 20 കോടി നാല്പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറുനൂറ് രൂപ ഹെലിക്കോപ്ടർ വാടക ഇനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് നൽകേണ്ടി വരും.

പോലീസുകാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്‌ബോൾ ആണ് പോലീസ് നവീകരണത്തിന് ആയി മാറ്റിവച്ച തുകയിൽ നിന്നാണ് ഹെലിക്കോപ്ടർ വാടകയ്ക്കായി കോടികൾ നൽകുന്നത്. ഹെലിക്കോപ്ടർ വന്നതിന് ശേഷം 5 പ്രാവശ്യം മാത്രമാണ് പറന്നിട്ടുള്ളത്. എന്നാൽ പെട്ടിമുടി ഉൾപ്പടെയുള്ള ദുരന്തം ഉണ്ടായപ്പോൾ ഹെലിക്കോപ്ടർ പ്രയോജനം ചെയ്തിരുന്നില്ല. മോശം കാലാവസ്ഥ മൂലമാണ് ഇവിടെ ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ സാധിക്കാതെ പോയത്.