video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashസഞ്ജു പറ പറന്നു; ഗൾഫിൽ പറന്ന് പണിയെടുത്ത് ഒരു മലയാളി; ചെന്നൈയെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്..!

സഞ്ജു പറ പറന്നു; ഗൾഫിൽ പറന്ന് പണിയെടുത്ത് ഒരു മലയാളി; ചെന്നൈയെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്..!

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ഗൾഫ് നാടുകളിൽ എത്തിയാൽ മലയാളി കൈമെയ് മറന്ന് പണിയെടുക്കുമെന്നതിനുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി സഞ്ജു വി.സാംസൺ എന്ന പോരാളി..! സഞ്ജുവിന്റെ തകർപ്പൻ അരസെഞ്ച്വറിയുടെ മികവിൽ ഐ.പി.എൽ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോർ നേടി രാജസ്ഥാൻ റോയൽസ്.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് എഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. പിന്നാലെ ഇറങ്ങിയ ചെന്നൈ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

32 പന്തിൽ 74 റൺസെടുത്ത സഞ്ജുവും 47 പന്തിൽ 69 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാന്റെ പ്രധാന സ്‌കോറർമാർ. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാനായി യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തായിരുന്നു ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനെത്തിയത്. സ്‌കോർ ബോർഡിൽ 11 റൺസെത്തിയപ്പോഴേക്കും രാജസ്ഥാന് യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ആറ് റൺസെടുത്ത ജയ്സ്വാളിനെ ദീപക് ചാഹർ സ്വന്തം ബൗളിംഗിൽ പിടികൂടി.

പീയുഷ് ചൗളയുടെ ആദ്യ ഓവറിൽ 3 സിക്സറുകളടക്കം ആകെ 9 സിക്സറുകളാണ് സഞ്ജു കളിയിൽ നിന്നും കണ്ടെത്തിയത്. ഒടുവിൽ 32 പന്തിൽ നിന്നും 74 റൺസ് നേടി സഞ്ജു പുറത്തുപോവുമ്‌ബോൾ സ്‌കോർബോർഡ് 11 -ൽ നിന്നും 132-ൽ എത്തി. ഇവിടെ നിന്ന് ആർച്ചർ അവസാന ഓവറിൽ നടത്തിയ വെടിക്കെട്ടാണ് സ്‌കോർ ഇരുനൂറ് കടത്തിയത്.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ചെന്നൈ നിരയിൽ ഫാഫ് ഡു പ്ലെസിയുടെ പ്രകടനം മാത്രമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രകടനം ഒതുങ്ങിയപ്പോൾ 16 റൺസിന്റെ വിജയം നേടി രാജസ്ഥാൻ റോയൽസ്. ഇന്ന് 217 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസേ നേടാനായുള്ളു.72 റൺസാണ് ഫാഫ് നേടിയത്. അവസാന ഓവറിൽ 38 റൺസ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി അവസാന ഓവറിൽ മൂന്ന് സിക്‌സ് നേടിയെങ്കിലും 16 റൺസ് അകലെ മാത്രമേ എത്തുവാൻ സാധിച്ചുള്ളു.

പവർപ്ലേയിലെ മികച്ച തുടക്കത്തിന് ശേഷം രാഹുൽ തെവാത്തിയയുടെ മൂന്ന് വിക്കറ്റിൽ ആടിയുലയുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെയാണ് പിന്നെ കണ്ടത്. 56/0 എന്ന നിലയിൽ നിന്ന് 77/4 എന്ന നിലയിലേക്ക് വീണ ടീമിന് വേണ്ടി ഫാഫ് ഡു പ്ലെസിയാണ് ടോപ് സ്‌കോറർ ആയത്.

24 പന്തിൽ നിന്ന് 74 റൺസാണ് ചെന്നൈയ്ക്ക് ജയിക്കുവാൻ വേണ്ടിയിരുന്നത്. ജയ്‌ദേവ് ഉനഡ്കട് എറിഞ്ഞ 17ാം ഓവറിൽ 3 സിക്‌സ് അടക്കം 21 റൺസ് നേടിയ ഫാഫ് ഡു പ്ലെസി 29 പന്തിൽ നിന്ന് തന്റെ അർദ്ധ ശതകം നേടി. അത് കൂടാതെ ലക്ഷ്യം 18 പന്തിൽ 58 റൺസാക്കി മാറ്റുകയും ചെയ്തു.

ടോം കറന്റെ അടുത്ത ഓവറിൽ സിക്‌സ് നേടിയ ഫാഫിന് ഓവറിൽ നിന്ന് വേറെ വലിയ ഷോട്ടുകൾ നേടാനാകാതെ പോയപ്പോൾ ഓവറിൽ നിന്ന് പത്ത് റൺസ് മാത്രമേ വന്നുള്ളു.ഇതോടെ ലക്ഷ്യം 12 പന്തിൽ 48 റൺസായി മാറി. ജോഫ്ര ആർച്ചർ എറിഞ്ഞ 19ാം ഓവറിന്റെ നാലാം പന്തിൽ ജോഫ്രയെ ഫാഫ് സിക്‌സറിന് പറത്തിയെങ്കിലും അടത്ത പന്തിൽ വിക്കറ്റ് വീഴ്ത്തി താരം തിരിച്ചടിച്ചു. 37 പന്തിൽ നിന്ന് 72 റൺസ് നേടിയാണ് ഫാഫ് ഡു പ്ലെസി പുറത്തായത്. 7 സിക്‌സാണ് ഫാഫ് ഡു പ്ലെസി നേടിയത്. അവസാന ഓവറിൽ 38 റൺസ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക്

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments