ഒരു ഹിന്ദുവിന്റെ ഹോട്ടലിൽ ബാർ തുടങ്ങിയാൽ നിങ്ങൾക്കെന്താണ്…! ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ വരുന്നതിന് ന്യായീകരണവുമായി ഹൈന്ദവ സംഘടനകൾ: ബാറിനെതിരെ തിരുനക്കര മഹാദേവന്റെ ഭക്തന്റെ പരാതി എക്‌സൈസ് കമ്മിഷണർക്ക്; ചട്ടങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനു സമീപം ബാറുയരുന്നതിനു പിന്നിൽ ഉന്നത സ്വാധീനം

ഒരു ഹിന്ദുവിന്റെ ഹോട്ടലിൽ ബാർ തുടങ്ങിയാൽ നിങ്ങൾക്കെന്താണ്…! ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ വരുന്നതിന് ന്യായീകരണവുമായി ഹൈന്ദവ സംഘടനകൾ: ബാറിനെതിരെ തിരുനക്കര മഹാദേവന്റെ ഭക്തന്റെ പരാതി എക്‌സൈസ് കമ്മിഷണർക്ക്; ചട്ടങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനു സമീപം ബാറുയരുന്നതിനു പിന്നിൽ ഉന്നത സ്വാധീനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ പ്രവർത്തിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ ഭക്തർ രംഗത്ത്. ഹൈന്ദവ സംഘടനകളുടെ പിൻതുണയോടെയാണ് ഐശ്വര്യ റസിഡൻസി എന്ന ഹോട്ടൽ ബാറാക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്.

ഈ സാഹചര്യത്തിലാണ് മഹാദേവ  ഭക്തൻ എക്‌സൈസ് കമ്മിഷണർക്കു പരാതി നൽകിയത്. പൊതുപ്രവർത്തകനും തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഭക്തനുമായ എ.കെ ശ്രീകുമാറാണ് എക്‌സൈസ് കമ്മിഷണർക്കു പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപത്ത് ഭാരത് ആശുപത്രിയ്ക്കു മുൻവശത്തായി ബാർ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവാണ് ഇന്നലെ പുറത്തു വിട്ടത്. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് വിവിധ ഹൈന്ദവ  സംഘടന പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഹിന്ദുവിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണെന്നും, ഹോട്ടലിനു ബാർ ലൈസൻസ് ലഭിക്കട്ടെ എന്നുള്ള നിലപാടാണ് ഹൈന്ദവ സംഘടനയുടെ കോട്ടയത്തെ പ്രമുഖ ഭാരവാഹി സ്വീകരിച്ചത്.

എന്നാൽ ഇന്നലെ തേർഡ് ഐ ന്യൂസ്   ഇത് സംബ്ബന്ധിച്ച വാർത്ത  പുറത്തുവിട്ടതിന് പിന്നാലെ നൂറ് കണക്കിന് വിശ്വാസികളാണ് തേർഡ് ഐ യുടെ ഓഫീസിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും സമരപരിപാടികൾ തുടങ്ങുമെന്നും അറിയിച്ചത്. ഒരു ക്രിസ്ത്യാനിയോ, മുസൽമാനോ ആണ് ഇവിടെ ബാർ തുടങ്ങുന്നത് എങ്കിൽ ഇവർ അനുവദിക്കുമോ? ,നാല് വശത്തും കൊടികുത്തില്ലേ എന്നും ഭക്തർ ചോദിക്കുന്നു.

എന്നാൽ, ഹൈന്ദവ സംഘടനകൾ പോലും ക്ഷേത്രത്തിനു സമീപത്ത് ബാർ വരുന്നതിനെ എതിർക്കുന്നില്ലെന്നു കണ്ട സാഹചര്യത്തിലാണ് തിരുനക്കര മഹാദേവന്റെ ഭക്തൻ കൂടിയായ ഏ.കെ ശ്രീകുമാർ പരാതി നൽകിയത്. എക്‌സൈസ് കമ്മിഷണറാണ് ബാർ ലൈസൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്. ക്ഷേത്രവും ആശുപത്രിയും നൂറു മീറ്ററിൽ താഴെയുള്ള സാഹചര്യത്തിൽ ബാറിനു അനുവാദം നൽകരുതെന്നു വിശദമായി എഴുതി തയ്യാറാക്കിയ പരാതിയിൽ ആവശ്യപ്പെടുന്നു.

എക്‌സൈസ് കമ്മിഷണറിൽ നിന്നും ഉചിതമായ തീരുമാനം ഉണ്ടായില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നതിനാണ് ഏ.കെ ശ്രീകുമാർ ഒരുങ്ങുന്നത്.