
തേർഡ് ഐ ബ്യൂറോ
കോട്ടയം: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഇന്നോവയിൽ ഇടിച്ച് രണ്ടു യുവാക്കൾക്കു ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയോടെ നീണ്ടൂർ കൈപ്പുഴ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആർപ്പൂക്കര വില്ലൂന്നി കോളനിയിൽ വിഷ്ണുദത്ത് (21), എബിൻ ടോം (20) എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. കൈപ്പുഴ ഭാഗത്തേയ്ക്കു വരികയായിരുന്നു ഇന്നോവയെ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും കാലിനാണ് പരിക്കേറ്റിരിക്കുന്നത്. രണ്ടു പേരുടെയും പരിക്ക് സാരമുള്ളതാണ്. ഗാന്ധിനഗർ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.