പത്തനംതിട്ടയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; സർക്കാരിനെതിരെ പ്രതിഷേധവുമായി കെ.പി ശശികല; പെൺകുട്ടിയ്ക്കു ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം

പത്തനംതിട്ടയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; സർക്കാരിനെതിരെ പ്രതിഷേധവുമായി കെ.പി ശശികല; പെൺകുട്ടിയ്ക്കു ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പത്തനംതിട്ടയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ സർക്കാരിനും ആശുപത്രി അധികൃതർക്കും എതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനു സാധിച്ചില്ലെന്ന് ആരോപിച്ച ഇവർ, പെൺകുട്ടിയ്ക്കു ആരുടെയെങ്കിലും ഭീഷണിയുണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആറന്മുള-ആംബുലൻസ് പീഢനക്കേസിലെ ഇര ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു എന്ന വാർത്ത ഞെട്ടിക്കുന്നു. ആ കുട്ടിയുടെ ജീവൻ സംരക്ഷിച്ചേ മതിയാകു. ഇത്രയും ക്രൂരമായ പീഢനം നടന്നിട്ടും ആ കുട്ടിയ്ക്ക് വേണ്ട ശ്രദ്ധ കൊടുത്തിട്ടില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്..

ആരോഗ്യവകപ്പിന്റെ അനാസ്ഥയുടേയും നിരുത്തരവാദിത്വത്തിന്റേയും ഇരയാണ് ആ കുട്ടി . ആ കുട്ടി ഇല്ലാതാകണം എന്ന് ആരോഗ്യവകുപ്പ് ആഗ്രഹിക്കുന്നു എന്ന് കരുതേണ്ടിവരും. കുഴപ്പമുണ്ടാക്കുന്ന ഫയലുകൾ തന്നെ നിന്ന് കത്തിയതും സി.സി.ടി.വികൾക്ക് മാത്രമായി മിന്നലുണ്ടായതും ഈ നാട്ടിലാണ്.

ഒരു കാമ ഭ്രാന്തന് എറിഞ്ഞു കൊടുക്കപ്പെട്ട ആ കുട്ടിയ്ക്ക് മതിയായ സാന്ത്വനവും സംരക്ഷണവും നൽകണം ആത്മഹത്യാ ശ്രമത്തെപ്പറ്റി അന്വേഷണം നടത്തണം..മറ്റാരുടേയെങ്കിലും ഭീഷണി ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം.കുട്ടിക്ക്
എല്ലാവിധ വിദഗ്ദ ചികിത്സയും കൊടുത്ത്
സാധരണ നിലയിലേക്ക്
കൊണ്ടുവരിക എന്നത് സാമാന്യ നീതിയാണ്. അത് കേരളാ ഗവണ്മെന്റിന്റെ ഉത്തരവാദിത്വവുമാണ്