
‘സ്വപ്‌ന സെൽഫി ‘ വിവാദത്തിലേക്ക് ; സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീത് : സെൽഫിയെടുത്തത് കൗതുകം കൊണ്ടാണെന്ന വിശദീകരണവുമായി പൊലീസുകാരും
സ്വന്തം ലേഖകൻ
തൃശൂർ: രാജ്യത്തെ നടക്കുക സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർ സെൽഫിയെടുത്ത സംഭവം വിവാദത്തിലേക്ക്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് സ്വപ്ന സുരേഷിനൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്.
വിവാദ സംഭവവുമായി ബന്ധപ്പെട്ട് ആറ് വനിതാ പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് സ്വപ്‌നയ്‌ക്കൊപ്പം സെൽഫി പകർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വിവാദമായതോടെ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് സംഭവത്തിൽ പൊലീസുകാർ വിശദീകരണം നൽകിയിരിക്കുന്നത്.
ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കൊപ്പം പൊലീസുകാർ സെൽഫി എടുക്കുന്ന ചിത്രത്തെ ചൊല്ലി പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഏഴിനാണ് നെഞ്ചുവേദനയെ തുടർന്ന് സ്വപ്‌ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വപ്ന ആശുപത്രി വിട്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു.